ആ രംഗം ചിത്രീകരിച്ചപ്പോൾ രൺവീർ പൊട്ടിക്കരഞ്ഞു! വെളിപ്പെടുത്തി സംവിധായകൻ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 83. കപിലായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം രൺവീർ സിങ്ങാണ്. ചിത്രത്തിന് ഷൂട്ടിങ്ങിനിടയിലെ ഹൃദയസ്പർശിയായ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ കബീൻ ഖാനാണ്. ചിത്രത്തിന്റെ ചിത്രീകരണവേളയിൽ രൺവീർ പൊട്ടിക്കരഞ്ഞിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലണ്ടനിൽ യഥാർത്ഥ ലോകകപ്പ് തന്നെ വച്ചാണ് തങ്ങൾ ഷൂട്ടിങ് ആരംഭിച്ചത്. ഇത് വരെ ഒരു ക്യാമറക്കും പ്രവേശനം ഇല്ലാത്ത ഇടങ്ങളിലൂടെ ഞങ്ങൾ നടന്നു. അപ്പോളാണ് യഥാർത്ഥ ലോകകപ്പ് ഞങ്ങൾക്ക് മുന്നിലെത്തിയത്. ഇതുയർത്തുമ്പോൾ രൺവീർ വികാരാധീനനായി. കരച്ചിൽ നിയന്ത്രിക്കാ പറ്റാത്ത് അവസ്ഥയിലേയ്ക്ക് വന്നിരുന്നു.. ഇത് കണ്ട താൻ കട്ട് പറയാൻ നിർബന്ധിതനായി എന്നും കബീർ സിംഗ് പറഞ്ഞു.
വിവാഹ ശേഷം രൺവീറും ദീപികയും ഒരുമിച്ചെത്തുന്ന ചിത്രമാണ് 83. ചിത്രത്തിൽ കപുൽ ദേവിന്റെ ഭാര്യയായിട്ടാണ് ദീപിക എത്തുന്നത്. സാഹിർ രാജ്, സാദിക്ക് സലിം, ഹർദ്ദി സന്ധു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ ഇവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ഏപ്രിലിൽ തീയറ്ററുകളിൽ എത്തും. ഛിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിനു ലഭിക്കുന്നത്.


Click it and Unblock the Notifications











