119 കോടി മുടക്കി അപാർട്മെന്റ് വാങ്ങി രൺവീർ സിംഗ്; അയൽക്കാർ ഷാരൂഖും കുടുംബവും
ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന ഇരുവരും ഇതിനകം ഒരു പിടി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചഭനിയിച്ചിട്ടുമുണ്ട്. രൺവീർ സിംഗിന്റെ അടുത്തിടെയിറങ്ങിയ 83 യിൽ അതിഥി വേഷത്തിലും ദീപിക പദുകോൺ എത്തിയിരുന്നു. കരിയറിൽ ഇരുവരും ഒരുമിച്ചഭിനയിച്ചവയിൽ മിക്ക സിനിമകളും ഹിറ്റാണ്.
രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് എന്നീ മൂന്ന് സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളിലും ദീപികയും രൺവീറുമായിരുന്നു നായികാ നായകൻമാർ. ഇരുവരും പ്രണയത്തിലാവുന്നതും ആദ്യമാെരുച്ചെത്തിയ രാം ലീല എന്ന ചിത്രത്തിനിടെയാണ്. ശേഷം ഹിറ്റ് താര ജോഡികളായ ഇരുവരും ജീവിതത്തിലും ഒരുമിച്ചു.
കരിയറിൽ പൂർണ പിന്തുണയാണ് ഇരു താരങ്ങളും പരസ്പരം നൽകുന്നത്. ഇരുവരും ഒരുമിച്ചുള്ള പരിപാടികളും സോഷ്യൽ മീഡിയ പോസ്റ്റുകളുമെല്ലാം പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും രൺവീറും ദീപികയമുണ്ട്. ഒരു സിനിമയ്ക്ക് 15 കോടിയോളമാണ് ദീപിക കൈ പറ്റുന്ന പ്രതിഫലം.

ഇപ്പോൾ മുംബൈയിൽ വൻ തുക നൽകി ഒരു അപ്പാർട്മെന്റ് വാങ്ങിയിരിക്കുകയാണ് രൺവീർ സിംഗ്. മുംബൈ ബാന്ദ്രയിൽ 119 കോടി മുടക്കിയാണ് രൺവീർ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. പിതാവ് ജഗ്ജിത് സുന്ദർ സിംഗ് ഭവാനിയുടെ കമ്പനിയായ ഓ ഫൈവ് ഓ മീഡിയയുമായി ചേർന്നാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
കെട്ടിടത്തിന്റെ 17,18, 19 നിലകളിലായാണ് രൺവീറിന്റെ അപ്പാർട്മെന്റ്. നടൻ ഷാരൂഖ് ഖാന്റെ വീടായ മന്നത്തിനടുത്താണ് ഈ അപ്പാർട്മെന്റ്. 11,266 സ്ക്വയർ ഫീറ്റിലാണ് വസതി. 1300 സ്വകയർ ഫീറ്റ് മാത്രം ടെറസ് തന്നെയുണ്ട്. 2021 ൽ രൺവീറും ദീപികയും ഒരുമിച്ച് അലിബാഗിൽ 22 കോടി രൂപ മുടക്കി ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു.

ഹിറ്റ് സിനിമകൾക്കൊപ്പം തന്നെ സമ്പന്നരാണ് ദീപികയും രൺവീറും. 334 കോടിയോളമാണ് രൺവീർ സിംഗിന്റെ ആസ്തി. 314 കോടിക്കടുത്താണ് ദീപിക പദുകോണിന്റെ ആസ്തി. താര കുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്ത രൺവീർ സിംഗും ദീപികയും കരിയറിൽ സ്വപ്രയത്നത്തിൽ കൈവരിച്ച നേട്ടം പോലെ തന്നെ സാമ്പത്തിക രംഗത്തും മുന്നേറുകയാണ്.
രോഹിത് ഷെട്ടി ഒരുക്കുന്ന സർക്കസ് ആണ് രൺവീർ സിംഗിന്റെ അടുത്ത ചിത്രം. സിംബയ്ക്ക് ശേഷം രോഹിത് ഷെട്ടിയും രൺവീറും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഒടുവിൽ പുറത്തിറങ്ങിയ 83 നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നില്ല.

Recommended Video
ഫൈറ്റർ, പ്രൊജക്ട് കെ, പഥാൻ തുടങ്ങിയ ചിത്രങ്ങളാണ് ദീപികയുടേതായി പുറത്തു വരാനുള്ളത്. ഫെെറ്ററിൽ ഹൃതിക് റോഷനൊപ്പനും പ്രൊജക്ട് കെയിൽ പ്രഭാസിനൊപ്പവും പഥാനിൽ ഷാരൂഖ് ഖാനൊപ്പവുമാണ് ദീപിക അഭിനയിക്കുന്നത്. മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായിട്ടില്ല. ഇതിന് പുറമെ ജവാൻ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിൽ ദീപിക അതിഥി താരമായി എത്തുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


Click it and Unblock the Notifications