ദീപികയ്ക്ക് അഭിമാനിക്കാം !രണ്‍വീറിന്റെ കരുതലില്‍ മനസ്സുനിറഞ്ഞു! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ രണ്‍വീര്‍ സിംഗു ദീപിക പദുക്കോണും വിവാഹിതരാവുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച പങ്കാളിയെത്തന്നെയാണ് ദീപികയ്ക്ക് ലഭിച്ചതെന്നുള്ള വിലയിരുത്തലുമായെത്തിയിരിക്കുകയാണ് ആരാധകര്‍. വിവാഹത്തിന് ശേഷവും ഇവരെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയായിരുന്നു അവര്‍. ദീപികയുടെ കസിന്റെ വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദീപികയ്‌ക്കൊപ്പമുള്ള രണ്‍വീറിന്റെ കൈയ്യിലുള്ള ചെരിപ്പുകളും ചിത്രത്തില്‍ കാണുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുന്ന ദീപികയ്ക്ക് പുറകില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇത് കണ്ടപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്. ചടങ്ങിനിടയിലെ മറ്റ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതീവ സുന്ദരിയായാണ് ദീപിക ചടങ്ങിനായി എത്തിയത്. ബച്ച പാര്‍ട്ടിയില്‍ കുട്ടികള്‍ക്കൊപ്പവും ഇരുവരും പോസ് ചെയ്തിരുന്നു.

വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് ഇരുവരും. 83യുമായാണ് രണ്‍വീര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചപ്പക്കിലാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ രംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications