»   » വാലന്റൈന്‍സ് ദിനത്തില്‍ ദീപികയ്ക്ക് രണ്‍വീര്‍ നല്‍കിയത് കിടിലന്‍ സര്‍പ്രൈസ് തന്നെയായിരുന്നു

വാലന്റൈന്‍സ് ദിനത്തില്‍ ദീപികയ്ക്ക് രണ്‍വീര്‍ നല്‍കിയത് കിടിലന്‍ സര്‍പ്രൈസ് തന്നെയായിരുന്നു

By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയജോടികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും പ്രണയദിനം എങ്ങനെ ആഘോഷിക്കും എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒരായിരം പൂക്കളും സമ്മാനങ്ങളും കൊണ്ട് കാമുകിയെ മൂടാനൊന്നും രണ്‍വീര്‍ പ്ലാന്‍ ചെയ്തില്ല. തന്റെ പ്രണയിനി എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞ് തന്നെയാണ് സര്‍പ്രൈസ് നല്‍കിയത്.

cbeiy8fwiaamswr-

ട്രിപ്പിള്‍ എക്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദീപിക. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ദീപികയ്ക്ക് ഒരു ഹോംലി ഫീല്‍ ഉണ്ടാക്കണം എന്നായിരുന്നു രണ്‍വീറിന്റെ ആഗ്രഹം. വാലന്റൈന്‍സ് ഡേയ്ക്ക് ഒരു ദിവസം മാത്രമുള്ളപ്പോള്‍ കാമുകിയെ കാണാന്‍ ടൊറന്റോയിലേക്ക് രണ്‍വീണ്‍ പറന്നു.

അപ്രതീക്ഷിതമായി രണ്‍വീറിനെ കണ്ടപ്പോഴുള്ള ദീപികയുടെ സന്തോഷം തന്നെയായിരുന്നു രണ്‍വീര്‍ ദീപികയ്ക്ക് നല്‍കാന്‍ ആഗ്രഹിച്ച സമ്മാനവും. സര്‍പ്രൈസ് വിരുന്നൊരുക്കിയ സ്‌പെഷ്യല്‍ അതിഥി ദീപികയെ സന്തോഷവതിയാക്കി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡിജെ കറൂസോ ട്വിറ്ററില്‍ കുറിച്ചു.

English summary
Ranveer Singh celebrate his valentines day with deepika padukone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam