»   » ദീപികയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്ന് രണ്‍വീര്‍

ദീപികയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്ന് രണ്‍വീര്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും വിദേശരാജ്യങ്ങളില്‍ ചുറ്റിയടിക്കുന്നതും പൊതുസ്ഥലങ്ങളില്‍ ചുംബിക്കുന്നതും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ദീപികയുടെ പുതിയ വീഡിയോ ഗാനമാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന സംസാരവിഷയം.

ബജിറാവോ മസ്താനി എന്ന സിനിമയില്‍ രാജകീയ വേഷങ്ങളണിഞ്ഞെത്തിയ ദീപികയുടെ പ്രകടനം ആരെയും അത്ഭതപ്പെടുത്തുന്നതാണ്. ഒക്ടോബര്‍ 17നാണ് ഗാനം റിലീസ് ചെയ്തത്. ഗാനത്തിലെ വീഡിയോയില്‍ ദീപികയുടെ പ്രകടനം ഗംഭീരമാണെന്നും സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നുമാണ് കാമുകന്‍ രണ്‍വീര്‍ പറയുന്നത്.

ranveer-singh-deepika-padukone

ഇതാദ്യമായാണ് രണ്‍വീര്‍ ദീപികയെ പരസ്യമായി പുകഴ്ത്തുന്നത്. അതിമനോഹരമാണ് ദീപികയുടെ ഗാനത്തിലെ വേഷവും പെര്‍ഫോമന്‍സും. ദീപികയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ഡിസംബര്‍ 18ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഗാനം ഹിറ്റായതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആവേശത്തിലാണ്. ശ്രേയ ഘോഷാലും ഗണേഷ് ചന്ദന്‍ശിവയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദീപികയുടെ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ മിക്കതും 100 കോടി മറികടന്നതിനാല്‍ ബജിറാവോ മസ്താനിയും കലക്ഷന്‍ വാരിക്കൂട്ടുമെന്നാണ് കരുതുന്നതെന്ന് ബോളിവുഡ് വിദഗ്ധര്‍ പറയുന്നു. ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളില്‍ മിക്കതും ഇനീഷ്യല്‍ കലക്ഷന്‍ മികച്ചതാകുന്നതിനാല്‍ സിനിമ സാമ്പത്തികമായി പരാജയപ്പെടാറില്ല.

English summary
Deepika Padukone Bajirao Mastani, Deepika Padukone ranveer Singh, ranveer Singh says couldn’t take his ‘eyes off’ Deepika Padukone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam