വെളള വസ്ത്രത്തിൽ ഗ്ലാമറസായി ദീപികയും രൺവീറും!! വിവാഹത്തിന് ഇനി നാല് നാൾ മാത്രം, താരങ്ങൾ ഇറ്റലിയിൽ
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രൺവീറും ഒന്നാകാൻ പോകുന്നത്.
ബോളിവുഡും പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്ന താരവിവാഹമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിന്റേയും രൺവീർ സിങ്ങിന്റേയും. ഇനി വിവാഹത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേശഷിക്കുന്നത്. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിൽ വെച്ചാണ് ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രൺവീറും ഒന്നാകാൻ പോകുന്നത്. ഒക്ടോബറിലായിരുന്നു താരങ്ങൾ വിവാഹത്തിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നവംബർ ആദ്യം വാരം മുതലെ വിവാഹാഘോഷ ചടങ്ങുകൾ ഇരു താരകുടുബങ്ങളിലും ആരംഭിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി ദീപികയുടെയും രൺവീറിന്റേയും വസതിയിൽ നടന്ന ആഘോഷ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത വിവാഹത്തിനായി താരകുടുംബങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്.

താര കുടുംബം ഇറ്റലിയിൽ
ഇറ്റലിയിലെ കാമോയിൽ വെച്ചാണ് താര വിവാഹം നടക്കുന്നത്. ഇതിനായി രൺവീറിന്റേയും ദീപികയുടേയും ബന്ധുക്കൾ ഇന്നലെ ഇറ്റലിയിലേയ്ക്ക് പോയിരുന്നു. മുംബൈയ് എയർ പോർട്ടിൽ നിന്നാണ് ഇന്നലെ വൈകുന്നേരം ഇറ്റലിയ്ക്ക് പുറപ്പെട്ടത്. കുടുംബത്തിനോടൊപ്പമാണ് ഇരു താരങ്ങളും ഇറ്റലിയിലേയ്ക്ക് പുറപ്പെട്ടത്.

വെള്ള വസ്ത്രം
ഇരു താരങ്ങളും വെളള വസ്ത്രമണിഞ്ഞായിരുന്നു വിമാനത്താവളത്തിൽ എത്തിയത്. രാത്രി വളരെ വൈകിയോടെയായിരുന്നു താര കുടുംബങ്ങൾ മുംബൈയ് എയർപോർട്ടിലെത്തിയത്. പ്രത്യേകിച്ച് മുന്നറിയിപ്പ് നൽകാതെയുളള യാത്രയായിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള താരങ്ങളുടെ ചിത്രകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു മാസത്തെ ആഘോഷം
ഏറെ കാലത്തെ ഊഹാപോഹങ്ങൾക്ക് ശേഷം ഒക്ടോബർ 21 നായിരുന്നു ഇരു താരങ്ങളും തങ്ങളുടെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. നവംബർ ആദ്യ വാരമുതൽ വിവാഹാഘോഷങ്ങൾ ആരംഭിച്ചിരുന്ന. ദീപികയുടെ വീട്ടുൽ നടന്ന നന്തി പൂജയുടേയും രണവീറിന്റെ വസതിയിൽ നടന്ന ഹൽദി ആഘോഷ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

വിവാഹത്തിനു മുന്നോടിയായിട്ടുളള ആഘോഷങ്ങൾ
കന്നട വിവാഹങ്ങളിലെ ഒരു ചടങ്ങാണ് നന്തി പൂജ. വിവാഹത്തിന് 10 ദിവസം മുൻപാണ് ഈ ചടങ്ങ് നടത്തുന്നത്. ദീപികയുടെ ബെംഗളൂരുവിലെ വസതിയിൽവെച്ച് അമ്മ ഉജ്ജ്വല പദുകോണിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് നന്തി പൂജയ്ക്ക് പങ്കെടുത്തത്.ബോളിവുഡിലെ പ്രമുഖ ഡിസൈനർ സഭ്യസാചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറമുള്ള വസ്ത്രമണ് ദീപിക ധരിച്ചിരുന്നത്. രൺവീറിന്റെ വസതിയിൽ നടന്ന ഹാൽദി ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെളള നിറത്തിലുളള കുർത്ത ധരിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന രൺവീറിന്റെ ചിത്രമാണ് പുറത്തു വന്നിരുന്നത്.

സുഹൃത്തുക്കൾക്കായി വിരുന്ന്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ താര വിവാഹത്തിന് പങ്കെടുക്കുന്നത്. ബോളിവുഡിൽ നിന്നു തന്നെ എണ്ണപ്പെട്ട അതിഥികൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി സർക്കാരം ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











