രൺവീറിന് ദീപികയുടെ സ്നേഹ ചുംബനം! താരങ്ങളുടെ റൊമാന്റിക് ഡാൻസ് വൈറൽ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. വിവാഹം കഴിഞ്ഞതോടെ ബോളിവുഡിലെ മികച്ച താരദമ്പതികളായി മാറിയിരിക്കുകയാണ് ഇരുവരും. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ദീപികയും രൺവീറും . തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങളും പരസ്പരം ട്രോളാനും സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്.

വിവാഹത്തിനു ശേഷം രൺവീറും ദീപികയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് 83. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമായ 83 ലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ പാക്ക് അപ്പ് ആഘോഷ വീഡിയോയാണ്. നൃത്തം ചെയ്യുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ദീപിക,രൺവീർ, ചിത്രത്തിന്റെ സംവിധായകനായ കബീർ ഖാൻ, പ്രൊഡ്യൂസർ മധു മാന്റോ, അഭിനേതാക്കളായ സാഹിബ് സലിം, തഹിർ രാജ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാട്ടിയിൽ ഒന്നിച്ചു നൃത്തം ചെയ്യുന്ന രൺവീർ -ദീപിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഞ്ജയ് ലീല ബൻസാലിയയുടെ പത്മാവദിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ബാജിരാവോ മസ്താനി, റാംലീല തുടങ്ങിയ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications