»   » ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ? പ്രണയ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വൈറലാവുന്നു!!

ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ? പ്രണയ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വൈറലാവുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ പ്രണയങ്ങള്‍ ഗോസിപ്പുകളില്‍ തുടങ്ങി പിന്നീട് വിവാഹത്തിലേക്ക് എത്തുന്നത് പലപ്പോഴും സംഭവിക്കുുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ബോളിവുഡിലെ അറിയപ്പെടുന്ന പ്രണയിതാക്കള്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ്. അതിനിടെ ഇരുതാരങ്ങളും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!

താരങ്ങള്‍ അവരുടെ പ്രണയ നിമിഷത്തിലെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു കൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ നിറയുന്നത്. രണ്‍വീര്‍ ദീപികയെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലെത്തിയ ചിത്രങ്ങള്‍ അതിവേഗം വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

രണ്‍വീറും ദീപികയും

ബോളിവുഡിലെ ഇപ്പോഴത്തെ പ്രണയ ജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പരസ്യമായ പ്രഖ്യാപനം

ദീപികയും രണ്‍വീറും തങ്ങളുടെ പ്രണയം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്നുള്ള കാര്യം പരസ്യമായ സത്യമാണ്. അതിനിടെ പുതിയ ചിത്രങ്ങള്‍ കൂടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രണ്‍വീര്‍ എന്റെ സുഹൃത്താണ്


രണ്‍വീര്‍ തന്റെ നല്ല സുഹൃത്താണെന്നാണ് ദീപിക പറയുന്നത്. പലപ്പോഴും താന്‍ വികാരപരമായ പല കാര്യങ്ങളിലും രണ്‍ബീറിന്റെ മുന്നില്‍ തുറന്ന പുസ്തകം പോലെയാണെന്നാണ് ദീപിക പറയുന്നത്. അദ്ദേഹം ഒരിക്കലും തന്നെ വിഷമിപ്പിക്കാറില്ലെന്നും തന്നെ പൂര്‍ണമായും മനസിലാക്കുന്ന ആളാണെന്നും നടി പറയുന്നു.

ഇരുവരുടെയും സിനിമകള്‍


രണ്‍വീര്‍ ദീപിക കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാംലീല, ബജിറാവു മസ്താനി
എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്.

കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം


ദീപികയുടെയും രണ്‍വീറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധത്തിലാണെന്നാണ് പറയുന്നത്. മുംബൈയിലാണ് രണ്‍വീറിന്റെ കുടുംബമുള്ളത്. താനും രണ്‍വീറിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലാണെന്ന് ദീപിക മുമ്പ് പറഞ്ഞിരുന്നു.

ഇരുവരും വേര്‍പിരിഞ്ഞോ?


ഇടയ്ക്ക് രണ്‍വീറും ദീപികയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് ദീപിക മാനസികമായി വളരെയധികം തളര്‍ന്നിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു.

പ്രണയ ചിത്രങ്ങള്‍

അഞ്ചു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനിടെ ഒരു മാഗസീന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് ഇരുവരും ഇത്തരത്തില്‍ പോസ് ചെയ്തിരുന്നത്.

English summary
Ranveer Singh & Deepika Padukone's Intimacy Caught On Camera!
Please Wait while comments are loading...

Malayalam Photos

Go to : More Photos