രൺവീർ-ദീപിക വിവാഹം ഉടൻ ഉണ്ടാകില്ല!! പ്രശ്നം രൺവീറിന്റെ കുടുംബത്തിൽ, താര വിവാഹം അനിശ്ചിതത്വത്തിൽ

രൺവീറിന്റെ കുടുംബത്തിൽ നിന്ന് ദു:ഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് ബോളിവുഡ് താരങ്ങളാണ് രൺവീർ കപൂറിന്റേയും ദീപിക പദുകോണിന്റേയും. വിവാഹം ഉടനെ എന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. അനുഷ്ക വിരാട് വിവാഹത്തിനു ശേഷം ഇവരുടെ വിവാഹ വാർത്ത കാട്ടു തീ പോലെ പടർന്നു പിടിച്ചിരുന്നു. അടുത്തത് ഇവരുടെ വിവാഹ മാമങ്കത്തിനാണ് ബോളിവുഡ് വേദിയാവുക എന്നു തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇതിനെകുറിച്ച് ഒന്നു പ്രതികരിച്ചിരുന്നില്ല. ഇതോടു കൂടി വിവാഹത്തിനെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. ലഭ

സോനം ആനന്ദ് വിവാഹത്തിനു ശേഷമായിരുന്നു വീണ്ടും ദീപിക-രൺവീർ വിവാഹം വാർത്ത വീണ്ടും സജീവമായി. ഈ വർഷം നവംബർ 19 ന് ഇവരുടെ വിവാഹം ഉണ്ടാകുമെന്നള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വീണ്ടും താര വിവാഹം നീണ്ടു പോകാനാണ് സാധ്യത. രൺവീറിന്റെ കുടുംബത്തിൽ നിന്ന് ദു:ഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

 മുത്തശ്ശിയുടെ വിയോഗം

മുത്തശ്ശിയുടെ വിയോഗം

താര വിവാഹം വീണ്ടും നീണ്ടു പോകാനാണ് സാധ്യത. കഴിഞ്ഞ ഞായറാഴ്ച രൺവീറിന്റെ മുത്തശ്ശി വർധക്യ സഹചമായ അസുഖത്തെ തുടർന്ന മരണപ്പെട്ടിരുന്നു. മരണ സംബന്ധമായ കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല. അതേ സമയം മുത്തശ്ശിയുടെ വിയോഗത്തെ തുടർന്ന് വിവാഹം നീട്ടി വയ്ക്കാനാണ് സാധ്യത. കുടുംബത്തിന് ഏറെ പ്രധാന്യം നൽകുന്ന വ്യക്തിയാണ് രൺവീർ. മുത്തശ്ശിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ദീപിക മുത്തശ്ശിയെ സന്ദർശിച്ചിരുന്നു.

നവംബറിൽ ഉണ്ടാകില്ല

നവംബറിൽ ഉണ്ടാകില്ല

2018 നവംബർ 19 നാണ് താര വിവാഹം ഉണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു മുൻപ് ജൂലൈയിൽ വിവാഹമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. നവംബറിലെ വിവാഹത്തിന്റെ ഭാഗമായി താരങ്ങൾ തങ്ങളുടെ ഷൂട്ടിങ് തിരക്കുകൾ വരെ മാറ്റിവെച്ചിരുന്നു. അതേ സമയം വിവാഹത്തിനെ കുറിച്ചോ പോസ്പോണ്ട് ചെയ്തതിനെ കുറിച്ചോ ഇരു താരങ്ങളുടേയും വീട്ടുകൾ പ്രതികരിച്ചിട്ടില്ല.വിവാഹത്തിന്റെ ഭാഗമായുള്ള ഷോപ്പിംഗും മറ്റ് തയ്യാറെടുപ്പുകളുമൊക്കെ നടത്തിയിരുന്നു.

ആറ് വർഷത്തെ പ്രണയം

ആറ് വർഷത്തെ പ്രണയം

കഴഞ്ഞ ആറ് വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലാണത്രേ. വിവാഹ വാർത്തകൾ ചൂട് പിടിക്കുമ്പോഴും പ്രണയം സ്ഥിരീകരിക്കാൻ ഇരു താരങ്ങളും തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും നിഷേധിച്ച് ഒഴിഞ്ഞു മാറുകയാണ്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ സത്യമാകുന്ന രീതിയിലാണ് താരങ്ങളുടെ പെരുമാറ്റം. പല പൊതുപരിപാടിയിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർ.

 ഹിന്ദു ആചാര പ്രകാരം വിവാഹം

ഹിന്ദു ആചാര പ്രകാരം വിവാഹം

സ്വിറ്റ്സർലാൻഡിലാണ് താര വിവാഹത്തിന് വേദിയാകുന്നത്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് രൺവീറിന്റെ സ്വിറ്റ്സർലാൻഡ് സന്ദർശിച്ചിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള സന്ദർശനം പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചിരുന്നു. കൂടാതെ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് രൺവീർ-ദീപിക വിവാഹത്തിൽ പങ്കെടുക്കുക. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X