പ്രണയം നഷ്ടമാകുമെന്ന് പറയുന്നവര്‍ ദീപികയെയും രണ്‍വീറിനെയും കണ്ട് പഠിക്കണം! വീഡിയോ വൈറലാവുന്നു!
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങും ദീപികാ പദുകോണും. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു താരജോഡികള്‍ വിവാഹിതരായിരുന്നത്. ഇറ്റലിയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും മുംബെയില്‍ നടന്ന വിവാഹ സത്കാരത്തില്‍ ബോളിവുഡ് ഒന്നടങ്കം പങ്കെടുത്തു.
വിവാഹ ശേഷം താരജോഡികളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ദീപികയും രണ്‍വീറും തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് ദീപികയെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും തങ്ങളുടെ പ്രണയം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരജോഡി. അടുത്തിടെ നടന്നൊരു ചടങ്ങില്‍ ദീപികയ്ക്ക് വേണ്ടി രണ്‍വീര്‍ പാട്ടുപാടിയത് ശ്രദ്ധേയമായിരുന്നു.

ആരാധകരുടെ ഇഷ്ടതാരങ്ങള്‍
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോം കീ രാംലീല രാസ് ലീല എന്ന ചിത്രത്തിനു ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വിവരം പുറത്തുവന്നിരുന്നത്. മുന്‍പ് പ്രണയത്തെക്കുറിച്ച് മനസു തുറക്കാന്‍ തയ്യാറാകാതിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പല സ്വകാര്യ ചടങ്ങുകളിലും ഒന്നിച്ച് പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്നുളള കാര്യം എല്ലാവരും സ്ഥിരീകരിക്കുകയായിരുന്നു. രാംലീല, പദ്മാവത്, ബാജ്രാവോ മസ്താനി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്.

വിവാഹം
നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആദ്യം കൊങ്കിണി ആചാര പ്രകാരവും രണ്ടാമത് സിന്ധി ആചാരപ്രകാരവുമായിരുന്നു വിവാഹം. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. താരങ്ങളുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴും തങ്ങളുടെ പ്രണയത്തിന്
വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ധാരാളമായി വരാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടെലിവിഷന്‍ അവതാരകനായ കപില്‍ ശര്‍മ്മയുടെ വിവാഹത്തിനെത്തിയപ്പോള്‍ ഇരുവരും തിളങ്ങിയിരുന്നു. ഇപ്പോഴും തങ്ങളുടെ പ്രണയത്തിന് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. വിവാഹം കഴിഞ്ഞാല്‍ പ്രണയം നഷ്ടമാകും എന്നു പറയുന്നവര്‍ ദീപിക പദുകോണിനെയും രണ്‍വീര്‍ സിങിനെയും കണ്ടുപഠിക്കണമെന്നാണ് ബോളിവുഡില്‍ ഇപ്പോഴത്തെ സംസാരം.

ഇരുവരുടെയും വീഡിയോ
കപില്‍ ശര്‍മ്മയുടെ വിവാഹത്തിനിടെ എടുത്ത ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപികയ്ക്കു വേണ്ടി രണ്‍വീര്‍ ഗാനം ആലപിക്കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. കൂടാതെ ദീപികയെ സിനിമാ സ്റ്റൈലില്‍ പൊക്കിയെടുത്ത് ഒരുമിച്ച് നൃത്തം ചെയ്തും ആഘോഷിക്കുന്ന ഇരുവരുടെയും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രണ്‍വീറിന്റെ ഗാനത്തിനൊപ്പം ദീപിക ചുവടുവെയ്ക്കുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വീഡിയോ കാണൂ


Click it and Unblock the Notifications