»   » രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ നായകനാണ് രണ്‍വീര്‍ സിങ്. ബാന്ദ് ബാജ ബാരാത് എന്ന ചിത്രത്തിലൂടെയാണ് രണ്‍വീര്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിലെ വേഷത്തിന് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫേര്‍ പുരസ്‌കാരവും രണ്‍വീര്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് അഭിനയിച്ച മിക്ക ചിത്രങ്ങളിലും മികച്ച അഭിനയമാണ് രണ്‍വീര്‍ കാഴ്ചവച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ലൂടേരയും മറ്റും ഏറെ മികച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ്.

അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിന്റെ കാര്യത്തിലും രണ്‍വീര്‍ മുന്നില്‍ത്തന്നെ പല പരസ്യചിത്രങ്ങളും രണ്‍വീറിന്റെ സാന്നിധ്യമുണ്ട്. അടുത്തിടെ ജിക്യു എന്ന മാഗസിന് വേണ്ടി രണ്‍വീര്‍ പങ്കെടുത്ത ഫോട്ടോഷൂട്ടിനെ വൈല്‍ഡ് എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ബിക്കിനിസുന്ദരിയ്‌ക്കൊപ്പമുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ശരിയ്ക്കും ചൂടന്‍ തന്നെയാണ്. ഇതുവരെ കാണാത്ത ഒരു രണ്‍ബീറിന്റെയും രണ്‍ബീറിന്റെ ഭാവങ്ങളെയും ഫോട്ടോഷൂട്ടിലെ വിവിധ ചിത്രങ്ങളില്‍ കാണാന്‍ കഴിയും.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

അടിവസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന സുന്ദരിയുടെ നിതംബത്തില്‍ പ്രണയചിഹ്നം വരച്ചു ചേര്‍ക്കുന്ന രണ്‍വീറിന്റെ ചിത്രം തീര്‍ത്തും പുതുമയുള്ളതാണ്. ഇത്തരത്തിലൊരു ചിത്രത്തിന് ഇതിന് മുമ്പ് ഏതെങ്കിലും ബോളിവുഡ് താരം പോസ് ചെയ്തിട്ടുണ്ടോയെന്നകാര്യം തന്നെ സംശയം.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

വലിയ ദേഷ്യത്തിലെന്നപോലെയാണ് രണ്‍വീര്‍ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. കറുത്ത വസ്ത്രവും മുകളിലേയ്ക്ക് ഒതുക്കിവെച്ച മുടിയും വില്ലന്‍ സ്‌റ്റൈല്‍ മീശയും രണ്‍വീറിനെ വ്യത്യസ്തനാക്കുന്നു.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പൈപ്പ് മൂക്കിനോട് ചേര്‍ത്തുവച്ച് പോസ് ചെയ്യുന്ന രണ്‍വീറിന്റെ ലുക്ക് കിടിലന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. മനോഹരമായ മേക്കപ്പിലാണ് രണ്‍വീര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

കൗച്ചില്‍ മലര്‍ന്നുകിടക്കുന്ന രണ്‍വീറിന്റെ നഗ്നമായ നെഞ്ചില്‍ ഹൈ ഹീല്‍ഡ് ഷൂസിട്ട് ചവിട്ടുന്നതാണ് ഫോട്ടോഷൂട്ടിലെ മറ്റൊരു പോസ്.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

സെപ്റ്റംബര്‍ ലക്കം ജിക്യുവിന്റെ മുഖചിത്രത്തില്‍ ദേഷ്യത്തില്‍ നില്‍ക്കുന്ന രണ്‍വീറിനെയാണ് കാണാന്‍ കഴിയുക. ആകെ ഇറിറ്റേഷനിലെന്നപോലെയാണ് മുഖചിത്രത്തിലെ രണ്‍വീറിന്റെ ലുക്ക്. ദി വൈല്‍ഡ് വണ്‍ രണ്‍വീര്‍ സിങ് എന്നാണ് ഫോട്ടോഷൂട്ടിന്റെ പേര്.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

ചുവന്ന കൗച്ചില്‍ അലസനായിട്ടിരിക്കുന്ന രണ്‍വീറിന് ഈ ചിത്രത്തില്‍ കൂട്ടിരിയ്ക്കുന്നത് കുസൃതിലുക്കുള്ള ഒരു പഗ് ആണ്.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്

ഈ ഫോട്ടോഷൂട്ടിനായി രണ്‍വീറിന്റെ ഹെയല്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് ഷെഫാലി ഷെട്ടിയാണ്. മേക്കപ്പാകട്ടെ മഹാദേവ് എ നായിക് ആണ് ചെയ്തിരിക്കുന്നത്.

രണ്‍വീറിന്റെ വൈല്‍ഡ് ഫോട്ടോ ഷൂട്ട്


അടിവസ്ത്രങ്ങളുമണിഞ്ഞ് രണ്‍വീറിനൊപ്പം ഈ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത് അസുറയെന്ന മോഡലാണ്.

English summary
Ranveer Singh lets his hair not down but up in this risqué photoshoot for the September issue of GQ magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam