»   » സിക്‌സ് പാക്ക് വെറും ആറാഴ്ച കൊണ്ട്! സിനിമയ്ക്ക് വേണ്ടി രണ്‍വീര്‍ സിംഗ് ശരീരം മാറ്റിയെടുത്തത് ഇങ്ങനെ!

സിക്‌സ് പാക്ക് വെറും ആറാഴ്ച കൊണ്ട്! സിനിമയ്ക്ക് വേണ്ടി രണ്‍വീര്‍ സിംഗ് ശരീരം മാറ്റിയെടുത്തത് ഇങ്ങനെ!

By: Teresa John
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമകളിലെ പോലെ ആക്ഷന്‍ സിനിമകള്‍ക്ക് പ്രധാന്യം കൂടിയതോട് കൂടിയാണ് ബോളിവുഡിലും അതുപോലെ പരീക്ഷണങ്ങള്‍ വന്നത്. പിന്നീട് ഗ്ലാമര്‍ ലോകമായി മാറിയ സിനിമയില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരുടെ വടിവൊത്ത ശരീരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. അതില്‍ പ്രധാന്യമുള്ള കാര്യം സിക്‌സ് പാക്ക് ആണ്.

ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക്! അതിനുള്ള കാരണം ഇതാണ്!!!

യുവാക്കളെല്ലാം സിക്‌സ് പാക്ക് ഉണ്ടാക്കുനുള്ള ശ്രമത്തിലാണ്. അത്ര നിസാരമായ കാര്യം അല്ലെങ്കിലും കാലങ്ങളോളം ജിമ്മില്‍ പോയിട്ടുള്ള കഠിനമായുള്ള പ്രയത്‌നത്തിന്റെ ഫലമാണ് സിക്‌സ് പാക്ക്. എന്നാല്‍ വെറും ആറ് ആഴ്ച കൊണ്ട് അത് സാധ്യമാക്കി കാണിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്.

സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ മാറ്റം വരുത്താറുണ്ടെങ്കിലും ഇത്രയും വേഗം വലിയൊരു മാറ്റം വരുത്തി രണ്‍വീര്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ സ്റ്റീഫന്‍സ് ലോയിഡാണ് ഇന്‍സ്റ്റാഗ്രാമിലുടെ രണ്‍വീറിന്റെ മേക്ക് ഓവറിനെ കുറിച്ച് പറഞ്ഞ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് രണ്‍വീര്‍ ശരീരം മെരുക്കിയെടുത്തത്. അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ലോയിഡ് പറയുന്നു.

ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍! ഭര്‍ത്താവിനുള്ള നസ്രിയയുടെ പിറന്നാള്‍ സമ്മാനം ഇതാണ്!!!

രണ്‍വീറിന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ വലിയ കഷ്ടപാടിലൂടെയാണ് ഇത് നേടിയെടുത്തിരിക്കുന്നത്. പുലര്‍ച്ചെയും രാത്രി ഏറെ വൈകിയും വര്‍ക്ക്ഔട്ടിനായി താരം സമയം കണ്ടെത്താറുണ്ട്.

English summary
Ranveer Singh got jacked as hell in just 6 weeks.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam