twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഭാര്യയുടെ മുൻകാമുകനോട് ദേഷ്യമില്ല'; രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് രൺവീർ സിങ്!

    |

    ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായക നടന്മാരിൽ ഒരാളാണ് രൺവീർ സിങ്. ബജ്റാവോ മസ്താനി, സിംബ, ​ഗല്ലിബോയ്, പദ്മാവത് തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് രൺവീർ സിങിനെ മുൻനിര നായകനാക്കിയത്. രൺവീർ സിങിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ 83 ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രൺവീർ തന്റെ ആരാധകർക്ക് വേണ്ടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യൂ ആന്റ് എയാണ് ഇപ്പോൾ വൈറലാകുന്നത്. ദീപികയെ കുറിച്ചുള്ള വിശേഷങ്ങളും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുമെല്ലാം രൺവീർ പങ്കുവെച്ചു.

    ഭാര്യയുടെ മുൻകാമുകനോട് ദേഷ്യമില്ല; രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് രൺവീർ സിങ്!

    ആരാധകരിൽ ഒരാൾ ചോദിച്ചത് നടൻ രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യുമോ എന്നായിരുന്നു. രൺവീറിനെപ്പോലെ തന്നെ ബോളിവുഡിലെ മുൻനിര താരമാണ് രൺബീർ കപൂറും. എന്നാൽ ഇരുവരും ഒരുമിച്ച സിനിമ ഇതുവരെ വന്നിട്ടില്ല. അതിനാലാണ് ആരാധകരും അത്തരമൊരു ചോദ്യത്തെ കുറിച്ച് ചോദിച്ചത്. വർഷങ്ങളായി അങ്ങനൊരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹത്തിലാണ് താനെന്നാണ് രൺബീർ കപൂറിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രൺവീർ പറഞ്ഞത്.

    പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ‌ തല്ലാൻ ഒടിച്ചു, അവസാനം രക്ഷകനായതും പ്രേം നസീർ!പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ‌ തല്ലാൻ ഒടിച്ചു, അവസാനം രക്ഷകനായതും പ്രേം നസീർ!

    ഷാരൂഖ് ഖാനൊപ്പം സിനിമ സംഭവിക്കുമോ എന്നായിരുന്നു മറ്റൊരു ആരാധകൻ ചോദിച്ചത്. ഞങ്ങൾക്ക് എപ്പോഴാണ് നിങ്ങളെയും ഷാരൂഖിനെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കഴിയുക എന്ന ചോദ്യത്തിന് അത് സാക്ഷാത്കരിക്കണം എന്നാണ് രൺവീർ മറുപടി പറഞ്ഞത്. അർജുൻ കപൂറിനെ താൻ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ആരാധരുടെ ചോദ്യത്തിന് മറുപടിയായി രൺവീർ‌ സിങ് പറഞ്ഞു. രൺവീറിന്റെ 1983ൽ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ കഥയാണ് പറഞ്ഞത്. പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു 83. സിനിമ കണ്ട് രജനികാന്ത് അടക്കമുള്ളവരും അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഗംഭീരം എന്നാണ് രജനികാന്ത് എഴുതിയത്.

    'വിഷ്ണു ഏട്ടനോട് ശരിക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷം'; പ്രണയകാലത്തെ കുറിച്ച് അനു സിത്താര'വിഷ്ണു ഏട്ടനോട് ശരിക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷം'; പ്രണയകാലത്തെ കുറിച്ച് അനു സിത്താര

    കബിർ ഖാൻ, വിഷ്‍ണുവർദ്ധൻ ഇന്ദുരി, ദീപിക പദുക്കോൺ, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് 83 നിർമിച്ചത്. റിലയൻസ് എന്റർടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സൺ എന്റർടെയ്‍ൻമെന്റ്, കബിർ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നിതിൻ ബെയ്‍ദ് ആണ് 83ന്റെ ചിത്രസംയോജനം നിർവഹിച്ചത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    'കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും, അമ്മയുടെ പ്രകൃതമാണ്'; പ്രതികരിച്ച് സീമ ജി നായർ!'കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും, അമ്മയുടെ പ്രകൃതമാണ്'; പ്രതികരിച്ച് സീമ ജി നായർ!

    Read more about: ranveer singh
    English summary
    Ranveer Singh has been always dreaming of doing a film with Ranbir Kapoor for a long time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X