For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിസരം മറന്ന് ചുംബിച്ച് രണ്‍വീറും ദീപികയും!! കട്ട കലിപ്പിൽ ആലിയയും രണ്‍ബീറും, പ്രണയദിന കാഴ്ച...

  |

  പ്രണയം തുറന്നു പറയാൻ പ്രത്യേകിച്ച് ദിവസം ഒന്നു വേണ്ട. കാമുകിയോടെ കാമുകനോടെ തന്റെ ഉള്ളിലിരുപ്പ് പറയാൻ ധൈര്യമുണ്ടോ അന്ന് തങ്ങളുടെ സ്നേഹം തുറന്നു പറയാം. അതിന് ഫെബ്രുവരി 14 വാലൻന്റൈസ് ഡേ വരെ കാത്തിരിക്കേണ്ടതില്ലെന്ന് പലരും ജാഡയിൽ പറയും. എന്നാൽ ഇതൊക്കെ ശരിയാണെങ്കിലും ഫെബ്രവുരി 14 ന് ബാക്കിയുളള ദിവസങ്ങളിൽ നിന്ന് അൽപം വ്യത്യാസമാണ്. സെലിബ്രിറ്റികളുൾപ്പെടെ തങ്ങളുടെ പ്രണയം വെളിപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന ദിവസമാണിത് . സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും സെലിബ്രിറ്റികളുടെ വാലൻന്റൈസ് ഡേ ആഘോഷം എല്ലാവരും അറിച്ചു പെറുക്കാറുണ്ട്.

  വിഡ്ഢികൾ പുറകിൽ നിന്ന് കുത്തും!! എന്നാൽ ബുദ്ധിയുള്ളവര്‍ ചെയ്യുന്നത് മറ്റൊന്ന്.... ശ്രീശാന്തിനെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി ഭുവനേശ്വരി

  ഇത്തവണത്തെ പ്രണയദിനം സിനിമ മേഖലയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ബോളിവുഡിലെ തങ്ങളുടെ പ്രിയ താരങ്ങൾ സിംഗിളിൽ നിന്ന് മെറ്റിരിയൽ സ്റ്റാറ്റസ് മാറിയതിനു ശേഷമുള്ള ആദ്യം പ്രണയദിനമാണ്. അതിനാൽ തന്നെ ഇവരുടെ പ്രണയദിനം ആഘോഷം എങ്ങനെയുളളതായിരിക്കുമെന്ന് അറിയാൻ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ട്. ഇപ്പോൾ സിനിമ കോളങ്ങള‍ ചർച്ച ചെയ്യുന്നതും താരങ്ങളുടെ പ്രണയദിന ആഘോഷം തന്നെയാണ്. ഇത്തവണത്തെ പ്രണയദിനത്തിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ രണ്ടു സംഭവങ്ങളാണ് നടന്നത്. ഒരു കൂട്ടർ ലോകം മറന്ന് പ്രണയിക്കുമ്പോൾ മറ്റൊരു കപ്പിൾസ് രണ്ടു വഴികളിലേയ്ക്ക് നടക്കുകയാണ്.

  ഇനി മൂടിവെയ്ക്കാൻ കഴിയില്ല!! എട്ട് വർഷമായി ഒരുമിച്ചാണ്, പ്രണയം വെളിപ്പെടുത്തി പ്രമുഖ ഗായിക

   എല്ലാത്തിനു സാക്ഷി ഗല്ലി ബോയി

  എല്ലാത്തിനു സാക്ഷി ഗല്ലി ബോയി

  രൺവീർ സിങ് അലിയ ഭട്ട് എന്നിവർ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ഗല്ലിബോയ്, സോയാ അക്ത സംവിധാനം ചെയ്ത ചിത്രം വാലൻന്റൈസ് ഡേ ദിനത്തിൽ പ്രദർശനത്തിനെത്തി. മികച്ച സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. സിനിമ പ്രവർത്തകർക്കായി ഇതിന്റെ പ്രത്യേക പ്രദർശനമുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പ്രേക്ഷകർ പല നാടകീയ സംഭവങ്ങൾക്കും കാഴ്ചക്കാരായത്. ആലിയ, രൺബീർ കപൂർ, ദീപിക, രൺവീർ സിങ് എന്നിവർ ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനായി എത്തിയിരുന്നു. ഇവിടെ വെച്ചാണ് പ്രേക്ഷകർ പല നാടകീയ സംഭവങ്ങൾക്കും കാഴ്ചക്കാരായത്.

   പരിസരം മറന്ന് പ്രണയിച്ച് ദീപികയും രൺവീറും

  പരിസരം മറന്ന് പ്രണയിച്ച് ദീപികയും രൺവീറും

  കപ്പിൾസായിട്ടുളള താരങ്ങളുടെ വലരവ് ആരാധകർക്കിടിയിൽ സന്തോഷം സൃഷ്ടിച്ചിരുന്നു. വിവാഹ ശേഷം ദീപിക, രൺവീർ ജീവിതം എങ്ങനെയാണെന്ന് ആരാധകർ ഉറ്റു നോക്കിയിരുന്നു. എന്നാൽ വിവാഹത്തിനു മുൻപത്തെക്കാലും അതീവ സന്തോഷവതിയാണ് ദീപിക. സിനിമ പ്രദർശനത്തിനു ശേഷം പരസ്പരം കെട്ടി പിടിക്കുന്നതിന്റേയും ചുംബിക്കുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

   ദീപികയുടെ സെലക്ഷൻ പിഴച്ചില്ല

  ദീപികയുടെ സെലക്ഷൻ പിഴച്ചില്ല

  ദീപികയുടെ സെലക്ഷൻ പിഴച്ചില്ല എന്നാണ് ഇരു താരങ്ങളേയും ഒരുമിച്ച് കണ്ടതിനു ശേഷം ആരാധകർ പറയുന്നത്. ദീപികയെ സന്തോഷവതിയാക്കാൻ രൺവീറിനു കഴിയുമെന്നും മറ്റൊരു കൂട്ടർ പറയുന്നുണ്ട്. ഇരു താരങ്ങളും നല്ല പ്രണയദിന കാഴ്ചയാണ് ആരാധകർക്കായി സമ്മാനിച്ചത്. ഇവരുടെ വിവാഹം ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നായിരുന്നു.

   രണ്ട് വഴിയ്ക്കായി ആലിയയും രൺബീറും

  രണ്ട് വഴിയ്ക്കായി ആലിയയും രൺബീറും

  ദീപിക-രൺവീർ വിവാഹത്തിനു ശേഷം ബോളിവുഡ് ഉറ്റുനോക്കുന്ന മാറ്റൊരു വിവാഹമാണ് നടി ആലിയയുടേയും രൺബീറിന്റേയും. ഇവരുടെ പ്രണയം ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. എന്നാൽ റിലേഷൻ തുടങ്ങി മാസങ്ങൾ മാത്രം ശേഷിക്കവെ ഇവരുടെ ഇടയിൽ നിന്ന് അത്ര സുഖകരമായ വാർത്തയല്ല പുറത്തു വരുന്നത്. ഗല്ലി ബോയിയുടെ പ്രദർശനം കാണാൻ ഇരു താരങ്ങളും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാൽ ബോളിവുഡിലെ ലേറ്റസ്റ്റ് ഹോട്ട് പ്രണയ ജോഡികളായിട്ടു പോലും ഇവരുടെ റൊമാൻസ് കാണാൻ സാധിച്ചിരുന്നില്ല. രണ്ട് പേരും രണ്ട് വഴിയ്ക്കായിരുന്നു. സിനിമ പ്രദർശനത്തിനു ശേഷം ആലിയ രൺവീറിന്റെ മുന്നിലൂടെ വളരെ സീരിയസായി നടന്നു പോകുന്ന കാഴ്ചയായിരുന്നു ക്യാമറ കണ്ണുകൾക്ക് ലഭിച്ചത്. ഗൗരഭാവത്തിലായിരുന്നു രൺബീറും.

   ആലിയയോട് മുഖം കറുത്ത രൺബീർ

  ആലിയയോട് മുഖം കറുത്ത രൺബീർ

  ഇവരെ വെറുതെ വിടാൻ പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ തയ്യാറായിരുന്നില്ല. കാറിൽ കയറിയ ശേഷവും താരങ്ങളുടെ മുഖത്ത് ഭാവവ്യത്യാസമില്ലായിരുന്നു. റൊമാൻസ് പ്രതീക്ഷിച്ച പാഞ്ഞടുത്ത പാപ്പരാസികൾക്ക് കാണാൻ സാധിച്ചത് ആലിയേയാട് മുഖം കറുത്ത് സംസാരിക്കുന്ന രൺവീറിനെയാണ്. എന്നാൽ അലിയ രൺബീറിനെ നോക്കുന്നതു പോലുമില്ല. ഇത് ഫാൻസിന് അധികം പിടിച്ചിട്ടില്ല. രൺബീറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്.

  English summary
  Ranveer Singh kisses wife Deepika Ranbir Kapoor and Alia Bhatt walk out together post Gully Boy screening
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X