അവൾ കരഞ്ഞ് കൊണ്ടിരുന്നു, ഞാൻ നിസ്സഹായനായി; വീട്ടുകാരെ വിളിക്കേണ്ടി വന്നു; രൺവീർ പറഞ്ഞത്

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രൺവീർ സിം​ഗും ദീപിക പദുകോണും. 2018 ൽ വിവാഹിതരായ ഇരുവരും ഇന്ന് മാതാപിതാക്കളുമാണ്. ദുവ എന്നാണ് താരദമ്പതികളുടെ മകളുടെ പേര്. അമ്മയായ ശേഷം ഷൂട്ടിം​ഗുകളിൽ നിന്ന് കുറച്ച് നാളത്തേക്ക് മാറി നിൽക്കുകയാണ് ദീപിക. ദീപിക-രൺവീർ പ്രണയം ഒരു കാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. രാം ലീല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ദീപികയും രൺവീറും അടുക്കുന്നത്.

തുടക്കത്തിൽ ഒരു അടുപ്പത്തിനപ്പുറം ഈ ബന്ധത്തെ ദീപിക കാര്യമായെടുത്തിരുന്നില്ല. ഡേറ്റ് ചെയ്ത് തുടങ്ങിയ കാലത്ത് മറ്റ് ചിലരെയും താൻ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ദീപിക തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഏറെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന രൺവീറിനെ ജീവിത പങ്കാളിയാക്കാൻ പിന്നീട് ദീപിക തീരുമാനിച്ചു. വിഷാദരോ​ഗത്തിന്റെ പിടിയിലകപ്പെട്ട കാലത്താണ് ദീപിക രൺവീറുമായി അടുക്കുന്നത്.

Ranveer Singh  Deepika Padukone

മാനസികമായി നടി ഏറെ ബുദ്ധിമുട്ട് അനുഭവിച്ച നാളുകളായിരുന്നു അത്. അന്ന് രൺവീർ ദീപികയ്ക്ക് തുണയായി. ഇതേക്കുറിച്ച് താര ദമ്പതികൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യം 2014 ലാണ് ഇത് സംഭവിക്കുന്നത്. ഞാൻ ഷൂട്ടിം​ഗിലായിരുന്നു. ദീപിക എന്നെ വിളിച്ച് ഞാൻ വീണു, വീട്ടിലേക്ക് വരാമോ എന്ന് ചോദിച്ചു. ഞാൻ ബൈക്കിൽ വീട്ടിലെത്തി. ഞാനവളെ കണ്ടപ്പോൾ എന്തോ പ്രശ്നം തോന്നി. അവൾ എന്നെ നോക്കുന്നുണ്ട്.

പക്ഷെ മനസ് അവിടെയല്ല. ഒരു ദിവസം ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. എനിക്ക് നേരെയാണ് അവളിരിക്കുന്നത്. അവൾ കരയുകയാണ്. ധാരധാരയായി കണ്ണീരൊഴുകുന്നു. എനിക്ക് നിസഹായനായി തോന്നി. താൻ ദീപികയുടെ മാതാപിതാക്കളെയും സഹോദരിയെയും വിളിച്ചെന്നും രൺവീർ സിം​ഗ് ഓർത്തു.

രൺവീർ തന്റെ മാനസികാവസ്ഥ മനസിലാക്കി സുരക്ഷിതമായ അന്തരീക്ഷം തനിക്ക് ഒരുക്കി തന്നെന്ന് ദീപികയും അന്ന് വ്യക്തമാക്കി. തന്റെ തോന്നലുകളെ രൺവീർ തിരസ്കരിച്ചില്ല. അത് കുഴപ്പമില്ല, മറന്നേക്ക് എന്നോ ശ്രദ്ധ മാറ്റാൻ ഡ്രെെവിന് പോകാമെന്നോ പറഞ്ഞിട്ടില്ല. ഡിപ്രഷനെക്കുറിച്ച് പൂർണമായും ആ സമയത്ത് മനസിലാക്കിയിരുന്നില്ലെങ്കിൽ പോലും രൺവീർ തനിക്കൊപ്പം നിന്നെന്ന് ദീപിക ഓർത്തു.

വിഷാദരോ​ഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ദീപിക ഇതേക്കുറിച്ച് അവബോധമുണ്ടാക്കാൻ ശ്രദ്ധിക്കാറുണ്ട്. ലിവ് ലൗ ലാഫ് എന്ന എൻജിഒയും ദീപിക നടത്തുന്നു. കൽക്കി 2898 എഡി ആണ് ​ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും നടി അഭിനയിക്കുന്നുണ്ട്. ഇപ്പോൾ അമ്മയായ ശേഷമുള്ള ഇടവേളയിലാണ് ദീപിക.

മറുവശത്ത് രൺവീർ കരിയറിൽ മോശം സമയത്താണുള്ളത്. താരത്തിന്റെ നിരവധി സിനിമകൾ മുടങ്ങിക്കിടക്കുകയാണ്. ബോളിവുഡിൽ ഇതിനോടകം ഇക്കാര്യം ചർച്ചയായിട്ടുണ്ട്. രാക്ഷസ്, ബൈജു ബാവ്ര, ശക്തിമാൻ, തക്ത് തുടങ്ങിയവയാണ് രൺവീർ സിം​ഗിന്റെ പ്രഖ്യാപിച്ച സിനിമകൾ. എന്നാൽ പല കാരണങ്ങളാൽ ഈ പ്രൊജക്ടുകൾ മുന്നോട്ട് പോകുന്നില്ല. താരത്തിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X