ക്രിസ്മസിന് എനിക്ക് വേണ്ടത്! ദീപികയെ ചുംബിച്ച് രണ്‍വീര്‍ സിങ്! വൈറലായി പോസ്റ്റ്
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം രണ്‍വീര്‍ പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് രണ്‍വീര്‍ സിങ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെയായി നടന്‍ കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ക്രിസ്മസിന് എനിക്ക് വേണ്ടത് എന്നാണ് ദീപികയെ ചുംബിക്കുന്ന ഫോട്ടോയ്ക്ക് രണ്‍വീര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. രണ്‍വീറിന് പിന്നാലെ ദീപികയും ഭര്‍ത്താവിനൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്ത് ആരാധകര്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്നിരുന്നു. വിവാഹ ശേഷമുളള രണ്ടാമത്തെ ക്രിസ്മസാണ് ഇരുവരും ആഘോഷിച്ചിരിക്കുന്നത്.
വിവാഹ ശേഷം രണ്‍വീര്‍ നായകനായ 83 എന്ന ചിത്രത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കികൊണ്ടുളള സിനിമയിലാണ് ദിപീക നായികയായി എത്തുന്നത്. 83യ്ക്ക് പുറമെ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപ്പക്ക് എന്ന് ചിത്രവും ദീപികയുടെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











