ധോണിയെ നേരിട്ട് കാണാന്‍ അന്ന് പ്രതിഫലം പോലും നോക്കാതെ ജോലിക്ക് പോയി! രണ്‍വീര്‍ സിംഗിന്റെ കുറിപ്പ്
വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കുറിച്ചുളള പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം രാത്രി ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് സൂപ്പര്‍താരം അറിയിച്ചത്. അതേസമയം ധോണിയെ കുറിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു, 22ാം വയസില്‍ ധോണിയെ ആദ്യമായി നേരിട്ടുകണ്ടപ്പോള്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രണ്‍വീറിന്റെ കുറിപ്പ് വന്നത്.
ധോണിയെ നേരിട്ട് കാണാന്‍ വേണ്ടി പ്രതിഫലം പോലും നോക്കാതെ ജോലിക്കുപോയ കഥയാണ് രണ്‍വീര്‍ പറയുന്നത്. അന്ന് ബോളിവുഡില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയായിരുന്നു നടന്‍. അന്ന് ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ധോണിക്കൊപ്പം രണ്‍വീര്‍ ഫോട്ടോയെടുത്തത്.

തനിക്ക് അവിടെ വലിയ ജോലിഭാരവും എന്നാല്‍ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രണ്‍വീര്‍ പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിദ്ധ്യത്തില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഇതൊന്നും താന്‍ ഗൗനിച്ചില്ലെന്നും നടന്‍ പറയുന്നു. ജീവിതത്തില്‍ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ല്‍ കര്‍ജത്തിലെ എന്‍ഡി സ്റ്റുഡിയോയില്‍ വെച്ചെടുത്തതാണ് ഈ ചിത്രം. അന്നെനിക്ക് 22 വയസ്സ്.

സഹസംവിധായകനായി ജോലി ചെയ്യുന്ന സമയം. അന്ന് അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവും ആയിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല. ധോണിയായിരുന്നു ഞാന്‍ ജോലി ചെയ്യുന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. എനിക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നാല്‍ മാത്രം മതിയായിരുന്നു. എനിക്കാ സമയത്ത് പരുക്ക് പറ്റിയിരുന്നു.

പക്ഷേ ഞാന്‍ വേദനയോടെ തന്നെ ജോലി ചെയ്തു. എന്റെ അധ്വാനത്തിന്റെ ഫലം കിട്ടുമെന്നും എംഎസ് ധോണിയെ കാണാനും പറ്റിയാല്‍ ഒരു ഫോട്ടോ എടുക്കാനും കഴിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. അവസാനം ഞാനദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ അമ്പരുന്നു. അദ്ദേഹം വളരെ താഴ്മയുളളവനും ദയയുടെ പ്രഭാവലയം ഉളളയാളുമായിരുന്നു.

അദ്ദേഹത്തോടുളള എന്റെ സ്‌നേഹവും ബഹുമാനവും കൂടുതല്‍ ശക്തമായി. എന്റെ ആദ്യ ചിത്രമായ സപ്‌ന ഇറങ്ങിയ സമയത്തും പിന്നീട് ധോണിയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അങ്ങനെ അടുത്തു മിണ്ടാന്‍ കഴിഞ്ഞു. എന്റെ തൊപ്പിയില്‍ ഓട്ടോഗ്രാഫ് നല്‍കി. പിന്നീട് ഇതുവരെ അദ്ദേഹത്തോട് അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചു.

എന്റെ ഹീറോയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി കോടിക്കണക്കിന് ആളുകള്‍ ഹൃദയം നിറച്ച അങ്ങയോട് എന്നും സ്‌നേഹം മാത്രം. രണ്‍വീര്‍ സിംഗ് ധോണിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. അതേസമയം ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനായും, വിക്കറ്റ് കീപ്പറായും, ഫിനിഷറായുമൊക്കെയാണ് ധോണി അറിയപ്പെടുന്നത്. 2007ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ട്വന്റി20 ലോകകപ്പും, 2011ല്‍ ഏകദിന ലോകകപ്പുമാണ് ടീം ഇന്ത്യ നേടിയിരുന്നത്. ലോകകപ്പ് കീരിടങ്ങള്‍ക്ക് പുറമെ ചാമ്പ്യന്‍സ് ട്രോഫിയും മറ്റ് സുപ്രധാനമായ പരമ്പരകളും ധോണിയും സംഘവും നേടിയെടുത്തിരുന്നു.


Click it and Unblock the Notifications











