രൺവീർ സിങ്ങിന് ക്രിക്കറ്റ് ഫീവർ!! വൈറലായി താരത്തിന്റെ ചിത്രങ്ങൾ...
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരം രൺവീർ സിങ്ങിന്റേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരട് കോലിയുടേയും ചിത്രങ്ങളാണ്. ജൂൺ 16 ന് നടന്ന ഇന്ത്യ-പാകിസ്താൻ ഐസിസി വേൾഡ് കപ്പ് മത്സരം കാണാൻ രൺവീറും എത്തിയിരുന്നു. ഇതിനിടയിലായിരുന്നു ക്രിക്കറ്റ് താരങ്ങളേടൊപ്പം താരത്തിന്റെ കുശലാന്വേഷണം. ക്രിക്കറ്റ് താരങ്ങളുമായുള്ള ചിത്രങ്ങൾ രൺവീർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

ക്യാപ്റ്റൻ വിരാട് കോലി, കെഎൽ രാഹുൽ, ശിഖർ ധവാൻ,ഹാർദ്ദിക് പാണ്ഡ്യ, ബ്രായാൻ ലാറ, ഹർഭജൻ സിംഗ്, വിരേന്ദ്ര സേവാഗ്, സൈരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കൽ എന്നിവരുമായുള്ള ചിത്രങ്ങൾ രൺവീർ പങ്കുവെച്ചിട്ടുണ്ട്. യഥാർഥ ആൽഫാ പോരാളി എന്നാണ് രൺവീർ കോലിയെ വിശേഷിപ്പിച്ചത്.
ചിത്രങ്ങളോടെപ്പം ഹൃദയ സപ്ർശിയായ ഒരു കുറിപ്പും ചിത്രത്തിനോടൊപ്പം താരം പങ്കുവെയ്ക്കുന്നു. കുട്ടിക്കാലം മുതൽ തന്നെ ഇന്ത്യൻ ടീമിനോട് വലിയ ആരാധനയാണ. നമ്മുടെ പ്രിയപ്പെട്ട് ടീമിനോട് ഒരു വൈകാരികമായ അടുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാകാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖം മാറ്റിയ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു ക്യാപ്റ്റൻ എന്ന് കോലിയെ പ്രശംസിക്കുന്നുണ്ട്. രൺവീറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











