രൺവീറിനോടൊപ്പം സെൽഫി!! വിക്കിയുടെ കിസ്സ് ഗൺ ഷൂട്ട്, ബോളിവുഡിൽ താരമായി പ്രിയാ വാര്യർ.. കാണൂ
മുംബൈയിൽ സംഘടിപ്പിച്ച ഉറി ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയായിരുന്നു ഇരുവരും കണ്ടു മുട്ടിയത്
സൂപ്പർ താരങ്ങളുടെ ചിത്രം പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടാറുണ്ട്. എമന്നാൽ പുതുമുഖ താരങ്ങളുടെ കാര്യത്തിൽ ഇങ്ങനെയ സംഭവിക്കാനുളള സാധ്യത വളരെ കുറവാണ്. ചിത്രം പുറത്തിറങ്ങിയതിനു ശേഷമാണ് ഇവർ പലരും ശ്രദ്ധിക്കപ്പെടുന്നത്. ചിലപ്പോൾ ഒന്ന് രണ്ട് സിനിമകളിലൂടെ മാത്രമേ ഇവർ ക്ലിക്കാകുകയുളളൂ. എന്നാൽ ആദ്യ സിനമയിൽ തന്നെ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യർ. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ പ്രിയ ആഗോള ക്രഷായി മാറി.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവിലൂടേയാണ് പ്രിയ വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14 ന് റിലീസാവുകയാണ്. റിലീസിനു മുൻപ് തന്നെ പ്രിയ രാജ്യാന്തര തലത്തിൽ തന്നെ ഫേമസായിരിക്കുകയാണ് താരത്തിനെ തേടി ബോളുവുഡിൽ നിന്നുവരെ അവസരങ്ങൾ എത്തിയിട്ടുണ്ട്. ഇത് മലയാളത്തിലെ പുതുമുഖ നടിമാർക്ക് അധികമാരും ലഭിക്കാത്ത ഭാഗ്യമാണ്. ഇപ്പോൾ രൺവീർ സിങ്ങിന്റെ നായികയാകരാൻ തയ്യാറെടുക്കുകയാണ് പ്രിയ. കൂടാതെ ബോളിവുഡിൽ സജീവമാകുന്നു എന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ബോളിവുഡ് എൻട്രി
അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പ്രിയ വാര്യർക്ക് വലിയ ഹിറ്റായിരുന്നു സമ്മാനിച്ചത്. ഇതോടു കൂടി ആഗോള തലത്തിൽ തന്നെ താര ശ്രദ്ധിക്കപ്പെടാൻ തുടങ്ങി, ബോളിവുഡിലെ മുതിർന്ന താരങ്ങൾ വരെ പ്രിയയുടെ ഫാനായി മാറുകയായിരുന്നു. അഡാറ് ലവിലെ ടീസറും പാട്ടും പുറത്തു വന്നതിനു പിന്നാലെ തന്നെ ത്രത്തിന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. രൺവീർ സിങ്ങിനോടൊപ്പമാണ് പ്രിയ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്രേ,

രൺവീറ്‍ സിങ്ങിനോടൊപ്പം
ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് രൺവീർ സിങ്ങിന്റേയും പ്രിയുടേയും ചിത്രമാണ്. രൺവീറിനോടൊപ്പമുളള പ്രിയയുടെ ചിത്രങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈയിൽ സംഘടിപ്പിച്ച ഉറി ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയായിരുന്നു ഇരുവരും കണ്ടു മുട്ടിയത്. ഇതിൽ കൂടുതൽ എന്താണ് ചോദിക്കേണ്ടതെന്ന് ചിത്രത്തിന് അടിക്കുറിപ്പായി പ്രിയ ചോദിക്കുന്നുണ്ട്.

വിക്കിയുടെ കിസ്സ് ഷൂട്ട്
അതേസമയം ബോളിവുഡ് താരം വിക്കി കൗശലുമായുളള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. അഡാറ് ലവ് എന്ന ചിത്രത്തിൽ പ്രിയയെ ഏറെ ഹിറ്റാക്കിയത് ഈ ലവ് ഗൺ ഷൂട്ടായിരുന്നു. അത് തന്നെയാണ് വിക്കിയും ചെയ്തിരിക്കുന്നത്. പ്രിയയ്ക്ക് നേര ലഴ് ഗൺ ഷൂട്ട് ചെയ്യുകയായിരുന്നു. പിന്നീട് ബോധം പോകുന്നതലും പോലെ ഇരും താരങ്ങളും അഭിനയിക്കുന്നുണ്ട്. അത്രയും മാധൂര്യമുളളയാൾ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതി ചുവടെ നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമെന്ന് വിക്കിയും കമന്റ് ചെയ്തിട്ടുണ്ട്.

ശ്രീദേവി ബംഗ്ലാവ്
പ്രിയയുടെ ആദ്യം ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുളളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്ന ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നടക്കുന്നത് യുകെയിലാണ്. സിനിമ ഷൂട്ട് പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ നായകനെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 2019 ഏപ്രിലോടു കൂടി ചിത്രം റിലീസിനെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications