»   » പ്രണയം പരസ്യമായിരുന്നു.. വിവാഹം രഹസ്യമാക്കണോ? ദീപികയും രണ്‍വീറും മോതിരം കൈമാറി?

പ്രണയം പരസ്യമായിരുന്നു.. വിവാഹം രഹസ്യമാക്കണോ? ദീപികയും രണ്‍വീറും മോതിരം കൈമാറി?

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം പ്രണയജോഡികളായ ദീപികയും രണ്‍വീര്‍ സിംഗും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹമല്ല മോതി ര കൈമാറ്റമാണ് നടന്നതെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്.

ലണ്ടനില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി മോതിരം കൈമാറിയതെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളതത്രേ.

ദീപികയുടെ കൈയ്യിലെ മോതിരം

ബംഗലുരുവില്‍ നടന്ന പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദീപികയുടെ കൈയ്യില്‍ അണിഞ്ഞിരുന്ന മോതിരമാണ് പാപ്പരാസികളില്‍ സംശയം വരുത്തിയത്. പരിപാടി ആസ്വദിക്കുന്നതിനിടയില്‍ കൈയ്യടിക്കുന്ന ദീപികയുടെ കൈയ്യിലെ മോതിരം ചിത്രങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്.

സഹോദരിയോടൊപ്പം

ബംഗലുരുവില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സഹോദരി അനീഷ പദുക്കോണിനൊപ്പമാണ് ദീപിക എത്തിയത്. സഹോദരിക്കൊപ്പം പരിപാടി ആസ്വദിക്കുന്ന ദീപികയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ലണ്ടനില്‍ വെച്ച് മോതിരം കൈമാറി

ലണ്ടനില്‍ വെച്ചാണ് ദീപികയും രണ്‍വീര്‍ സിംഗും മോതിരം കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെക്കേഷന്‍ ആഘോഷിക്കുന്നതിനായി ഇരുവരും ലണ്ടനിലേക്ക് പറന്നിരുന്നു.

പ്രണയം വിവാഹത്തിലേക്ക്

പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിലേക്ക് പ്രവേശിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. താരങ്ങളെ ചുറ്റിപ്പറ്റി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു.

ആരാധകരെ അമ്പരപ്പെടുത്തി

ദീപികയും രണ്‍വീറും തമ്മിലുള്ള രഹസ്യ മോതിര കൈമാറ്റ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വാര്‍ത്ത പാപ്പരാസികള്‍ കണ്ടെത്തിയതാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.

വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു

മാസങ്ങള്‍ക്ക് മുന്‍പ് ദീപികയും രണ്‍വീറും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടത്തിയത്.

Deepika Padukone Rejected for Majidi’s Film - Filmibeat Malayalam

ദീപിക പറയുന്നത്

താന്‍ വിവാഹിതയല്ലെന്നും വിവാഹ നിശ്ചയമൊന്നും നടത്തിയിട്ടില്ലെന്നുമാണ് ദീപിക പറയുന്നത്. ദീപികയുടെ മറുപടിയില്‍ പാപ്പരാസികള്‍ ആകെ നിരാശരാണ്.

English summary
bollywood, cinema, film, ranveer singh, deepika padukone, bollywood cinema, bollywood film, bollywood movie, ബോളിവുഡ്, സിനിമ, ബോളിവുഡ് സിനിമ, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam