For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ക്യാമറയ്ക്ക് മുന്നിൽ നിന്നാണോ?' ആദ്യമായി കെട്ടിപ്പിടിച്ചപ്പോൾ രൺവീറിനോട് ദേഷ്യപ്പെട്ട ദീപിക

  |

  ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രണ്ട് പേരും നിരന്തരം സിനിമകളിൽ അഭിനയിച്ച് വരികയാണ്. 2018 ൽ വിവാഹിതരായ ഇരുവരും രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം വൻ ഹിറ്റുകളായിരുന്നു. സിനിമകളിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

  വൻ ആരാധവൃന്ദമാണ് രണ്ട് പേർക്കുമുള്ളത്. ദീപികയുടെയും രൺവീറിന്റെയും സ്വഭാവത്തിലെ വ്യത്യസ്തതകൾ ആരാധകർ ചർച്ചയാക്കാറുമുണ്ട്. വളരെ ശാന്തയായ പ്രകൃതക്കാരിയാണ് ദീപിക. രൺവീർ എപ്പോഴും എനർജറ്റിക്കായ വ്യക്തിയും. തങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസത്തെ പറ്റി ദീപികയും രൺവീറും തന്നേ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. മാധ്യമങ്ങൾക്ക് മുന്നിലും പൊതുവേദികളിലും സ്വതന്ത്ര്യമായി പെരുമാറുന്നയാളാണ് രൺവീർ. ദീപികയവാട്ടെ ഇക്കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്നയാളാണ്.

  Also Read: 'അപ്പൂപ്പന്റെ കൈയ്യിലിരിക്കുന്ന കൊച്ചുമകൾ'; ഹൃദയം നിറച്ച ചിത്രത്തെ കുറിച്ച് താര കല്യാൺ!

  മുമ്പൊരിക്കൽ ദീപികയോട് താൻ വളരെ ലാഘവത്തോടെ പെരുമാറിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് അടുത്തിടെ രൺവീർ സിം​ഗ് പറഞ്ഞിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ സിനിമയുടെ സമയത്ത് ക്യാമറയ്ക്ക് മുന്നിൽ വെച്ച് ദീപികയെ രൺവീർ ആദ്യമായി കെട്ടിപിടിച്ചു. ഇതിന് ദീപികയ്ക്ക് അന്ന് ദേഷ്യം വന്നത്രെ. കാമറയ്ക്ക് മുന്നിൽ നീ ഇങ്ങനെ എന്നെക്കെട്ടിപ്പിടിക്കുമോ എന്ന് ദീപിക അന്ന് തന്നോട് ചോദിച്ചെന്ന് രൺവീർ ചിരിച്ച് കൊണ്ട് പറഞ്ഞു. 2012 ലാണ് ദീപികയും രൺവീറും ഡേറ്റിം​ഗ് തുടങ്ങിയത്.

  Also Read: മാട് മേച്ച് നടന്ന ഞാനിന്ന് എല്ലാ രാജ്യമക്കളുടെയും മനസിലുണ്ട്, പാട്ടുപാടി സന്തോഷമായി ജീവിച്ചു പോകണം: നഞ്ചിയമ്മ

  ദീപിക തന്റെ കാമുകിയും അടുത്ത സുഹൃത്തുമാണെന്ന് രൺവീർ പറയുന്നു. പത്ത് വർഷമായി ദീപികയ്ക്കൊപ്പം. അവൾ എന്നെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. പക്ഷെ ഇപ്പോഴും പുതുമ തോന്നുന്നു. അവൾ ചില സമയങ്ങളിൽ മധുരമാണ്. ചില സമയങ്ങളിൽ മാസാലയും. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് അവൾ എന്ന് കരുതുന്നെന്നുമായിരുന്നു രൺവീർ പറഞ്ഞത്.

  Also Read: 'എന്റെ മക്കളെ കൊഞ്ചിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിച്ചിട്ടില്ല, അത് ഇവനിലൂടെ ചെയ്യുന്നു'; ലാൽ ജോസ്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപിക ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ചും രൺവീർ അന്ന് സംസാരിച്ചിരുന്നു. ചെന്നെെ എക്സ്പ്രസിലെ മീനമ്മ എന്ന കഥാപാത്രമാണ് നടി ഇതുവരെ ചെയ്തതിൽ തനിക്കേറ്റവും ഇഷ്ടമെന്ന് ​രൺവീർ വ്യക്തമാക്കി. ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് ഏത് റേഞ്ചിലും ചെയ്യാം. പക്ഷെ മാസ് ഓഡിയൻസിനെ വിനോദിപ്പിക്കുന്നതാണ് ശ്രമകരം. ദീപികയും രോഹിതും ഒരു കൾട്ട് കഥാപാത്രമാണ് അന്ന് സൃഷ്ടിച്ചത്. മീനമ്മ അവിസ്മരണീയ കഥാപാത്രമാണെന്നായിരുന്നു രൺവീർ പറഞ്ഞത്.

  83 യാണ് രൺവീറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ​ഗെഹരിയാനാണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പ്രൊജകട് കെ, പഥാൻ, ഫൈറ്റർ എന്നിവയാണ് നടി നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകൾ.

  Read more about: ranveer singh deepika padukone
  English summary
  ranveer singh recalls deepika padukone's reaction when he hugged her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X