നടിയായ ഭാര്യയോട് ഇത്രയും അടുത്ത് നില്‍ക്കാന്‍ കാരണമുണ്ട്; ഞങ്ങള്‍ അനുഭവിച്ചതെല്ലാം ഒരേ കാര്യമെന്ന് രണ്‍വീര്‍

ഇന്ന് ബോളിവുഡ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന പെര്‍ഫെക്ട് താരദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ഭാര്യ ദീപിക പദുക്കോണും. ഇരുവരും തുല്യരായി സിനിമയിലെ താരമൂല്യം സ്വന്തമാക്കിയവരാണെന്നുള്ള പ്രത്യേകതയുമുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും.

അധികം വൈകാതെ ഇരുവരും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്തു. താന്‍ ഭാര്യയുമായി അത്രത്തോളം അടുത്ത് നില്‍ക്കുന്ന ആളാണെന്നാണ് ഒരു അഭിമുഖത്തില്‍ രണ്‍വീര്‍ പറയുന്നത്. എല്ലാവരും അങ്ങനെയാണെങ്കിലും തന്റെ കാര്യത്തില്‍ ഭാര്യയോട് ആത്മാര്‍ഥത കൂടാന്‍ കാരണമുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.

ഭാര്യയും ഭര്‍ത്താവും എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങൾ

ഭാര്യയും ഭര്‍ത്താവും എന്നതിലുപരി ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും മികച്ച നിലവാരത്തിലെത്തി നില്‍ക്കുന്ന താരങ്ങളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. അതിലേറ്റവും പ്രധാനം രണ്ടാളും സിനിമയുമായി ബന്ധമില്ലാതെയാണ് അതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതാണ്. സിനിമയിലെ തുടക്കം മുതല്‍ തങ്ങള്‍ നേരിട്ട പോരാട്ടങ്ങളും അവഗണനയും അപമാനവുമൊക്കെ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ഒരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്.

ദീപിക അവളുടെ കരിയറില്‍ കഠിനമായി അധ്വാനിച്ചാണ് മുന്നേറിയവളാണ്

'ദീപിക അവളുടെ കരിയറില്‍ കഠിനമായി അധ്വാനിച്ചാണ് മുന്നേറിയവളാണ്. ഒരു സ്യൂട്ട്‌കേസ് പാക്ക് ചെയ്ത് വലിയ, അഥവ മോശമായ ഈ നഗരത്തിലേക്ക് വന്നത് ഒരു ക്ലാസിക് കഥ പോലെയാണ്. തിരസ്‌കരണങ്ങള്‍, അവഹേളനം, പോരാട്ടം, കുടുംബത്തിന്റെയടക്കം ആരുടെയും പിന്തുണയില്ല, എന്നിങ്ങനെ ഞങ്ങളെ ബന്ധപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങളുണ്ടെന്നാണ്', രണ്‍വീര്‍ പറയുന്നത്. ദീപികയുടെ കുടംബത്തെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു.

 സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവര്‍ വരെയുള്ളതാണ് ദീപികയുടെ കുടുംബം

സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവര്‍ വരെയുള്ളതാണ് ദീപികയുടെ കുടുംബം. അവര്‍ക്കൊക്കെ അടിത്തറയുണ്ടെന്നുള്ളതാണ്. എന്നാല്‍ ദീപികയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഞാനും അതേ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. കരിയറിന്റെ തുടക്കകാലത്തും പിന്നീടങ്ങോട്ടും സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തലുകള്‍ തങ്ങളിരുവര്‍ക്കും അനുഭവിക്കേണ്ടി വന്നിരുന്നു. അവിടുന്നും മുന്നേറി ഇന്നത്തെ അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഭാര്യയുമായി ഏറ്റവും അടുത്ത് നില്‍ക്കാന്‍ തനിക്ക് സാധിക്കുന്നത് ഇതുകൊണ്ടാണ്, നടന്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങളോളം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷം 2018 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്

2012 ലാണ് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എത്തുന്നത്. സിനിമയില്‍ പ്രധാനപ്പെട്ട റോളുകള്‍ അവതരിപ്പിച്ചത് രണ്‍വീറും ദീപികയുമായിരുന്നു. ആ പരിചയം പതിയെ പ്രണയത്തിലേക്ക് വഴി മാറി. വര്‍ഷങ്ങളോളം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷം 2018 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. അങ്ങനെ ആറ് വര്‍ഷത്തെ പ്രണയം വിവാഹത്തിലൂടെ സഫലമായി. ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായെങ്കിലും ഇപ്പോഴും അതുപോലെ തുടാരന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്.

സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 83 യിലാണ് രണ്‍വീറും ദീപികയും അവസാനമായി ഒരുമിച്ചത്

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 83 യിലാണ് രണ്‍വീറും ദീപികയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന സര്‍ക്കസ് ആണ് രണ്‍വീറിന്റെ പുതിയ പടം. രോഹിത് ഷെട്ടിയാണ് ഇത് സംവിധാനം ചെയ്യുന്നത്.

ഷാരൂഖ് ഖാന്റെ തിരിച്ച് വരവ് ചിത്രമായ പത്താന്‍ ആണ് ദീപികയുടെ അടുത്ത ചിത്രം. ഇതിന് പുറമേ പ്രഭാസിന്റെയും അമിതാഭ് ബച്ചന്റെയുമൊപ്പം അഭിനയിക്കുന്ന സിനിമയും വരാന്‍ പോവുകയാണ്. നിലവില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X