തിളക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രൺവീർ, പിന്നിൽ ദീപികയുടെ കൈകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ സിനിമ വിശേഷങ്ങൾക്ക് പുറമേ സ്വകാര്യ നിമിഷങ്ങളും യാത്ര ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമ തിരക്കുകൾക്ക് ചെറിയ ഇടവേള നൽകി അവധിക്കാലം ആഘോഷിക്കുകയാണ് താരങ്ങൾ.

deepika-ranveer

പ്രണയദിനത്തിൽ ദീപിക പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമാകുന്നത്. മുഖത്ത് ഫേസ് മാസ്ക്കിട്ട് കിടക്കുന്ന രൺവീറിന്റെ ചിത്രമായിരുന്നു ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ക്ലിയോപാട്ര നല്ല തിരക്കിലാണ്, നിങ്ങൾ കണ്ടത് പോലെ എന്ന് അടിക്കുറിപ്പോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. രൺവീറിന്റെ ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ദീപികയ്ക്ക് മറുപടിയുമായി രൺവീർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്റെ തിളക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യം നിങ്ങളാണെന്ന് നടിയുടെ പോസ്റ്റിന് താഴെ രൺവീർ കുറിച്ചു. ആരാധകരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമ തിരക്കുകൾക്ക് ചെറിയ ഇടവേള നൽകി ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുകയാണ്. പാസ്പോർട്ടുകളുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ദീപിക തന്നെയാണ് യാത്ര വിവരം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ സ്ഥലം എവിടെയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X