തനിയ്ക്ക് രൺബീറിനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണ്!! എന്നാൽ ദീപിക അഭിനയിച്ചാലോ? രൺവീറിന്റെ മറുപടി..

ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ദീപിക-രൺബീർ ഒരുമിച്ചെത്തുന്നതിനെ കുറിച്ചുള്ള രൺവീർ സിങ്ങിന്റെ കമന്റാണ്

ബോളിവുഡി ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് ദീപികയും രൺവീറും. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകർ ആഘോഷമാക്കിരുന്നു. രൺവീർ- ദീപിക ജോഡികൾ ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. സാധാരണ ഗതിയിൽ ബോളിവുഡിൽ നിന്ന് ഒരു നടി വിവാഹിതരായാൽ പ്രേക്ഷകർക്ക് വളരെ സങ്കടാവസ്ഥയിലായിരിക്കും. എന്നാൽ ദീപിക- രൺവീർ വിവാഹം നീണ്ടു പോയപ്പോഴാണ് പ്രേക്ഷകർക്കിടയിൽ സങ്കടം ഉണ്ടായത്.

ദീപിക രൺവീർ പ്രണയത്തിനു മുൻപ് ബോളിവുഡ് ആഘോഷിച്ച ഒരു പ്രണയമായിരുന്നു ദീപികയുടേതും രൺബീറ്‍ കപൂറിന്റേയും. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു താരങ്ങൾ വേർപിരിഞ്ഞത്. ഇതിനു ശേഷമാണ് രൺവീർ- ദീപിക പ്രണയ മൊട്ടിടുന്നത്. സാധാരണഗതിയിൽ ബ്രേക്കപ്പിനു ശേഷം താരങ്ങൾ തമ്മിൽ കാണാനോ ഒരുമിച്ച് അഭിനയിക്കാനോ ശ്രമിക്കാറില്ല. എന്നാൽ ദീപിക -രൺബീർ ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബ്രേക്കപ്പിനു ശേഷം ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ദീപിക-രൺബീർ ഒരുമിച്ചെത്തുന്നതിനെ കുറിച്ചുള്ള രൺവീർ സിങ്ങിന്റെ കമന്റാണ്. ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ എത്തിയപ്പോഴാണ് ഈ ചോദ്യം രൺവീറിനോട് ചോദിച്ചത്.

  ഒരേ കാലത്ത് സിനിമയിൽ വന്നവർ

ഒരേ കാലത്ത് സിനിമയിൽ വന്നവർ

ഒരേ കാലത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ദീപികയും രൺബീർ കപൂർ. ഷാരൂഖ്ഖാന്റെ നായികയായി ഓം ശാന്തി ഓം ലൂടെ ദീപിക എത്തിയപ്പോൾ സവാരി എന്ന ചിത്രത്തിലൂടെ രൺബീറും വെളളിത്തിരയിൽ എത്തുകയായിരുന്നു. ബച്ച്ന എ ഹസീനോ എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബോളിലുഡും പ്രേക്ഷകരും ഒന്നടങ്കം ആഘോഷിച്ച പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ദീപികയും രൺബീറും തങ്ങളുടെ പ്രണയം അവസാനിപ്പിക്കുകയായിരുന്നു.

 കാമുകിയിൽ നിന്ന് സുഹൃത്ത്

കാമുകിയിൽ നിന്ന് സുഹൃത്ത്

ഒന്നര വർഷത്തെ പ്രണയം അവസാനിപ്പിച്ച് ശത്രുക്കളെ പോലെയായിരുന്നില്ല ഇവർ ഇരു വഴികളിലേയ്ക്ക് പോയത്. ബ്രേക്കപ്പിന് ശേഷം അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീടും ഒരുപാട് റൊമാന്റിക് സിനിമകളിൽ ഇരുതാരങ്ങളും ഒരുമിച്ചെത്തി. ഒരു കൂടിച്ചേരലിന് സാധ്യതയുണ്ടോ എന്നുവരെ പ്രേക്ഷകർ ചിന്തിച്ചിരുന്നു. എന്നാൽ സൗഹൃദത്തിന് അപ്പുറത്തേയ്ക്ക് ഇവരുടെ ബന്ധം വളർന്നില്ല.

 ദീപികയും രൺബീറും  ഒരുമിച്ച് അഭിനയിച്ചാൽ

ദീപികയും രൺബീറും ഒരുമിച്ച് അഭിനയിച്ചാൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രൺവീർ സിങ്ങിനോട് ചോദിച്ച ചോദ്യമാണ്. ഭര്യയും മുൻ കാമുകനും ഒരുമിച്ച് അഭിനയിച്ചാൽ എന്താണ് തോന്നുന്നതെന്നും? അരക്ഷിതാവസ്ഥ ഉണ്ടാകുമോ എന്നുമായിരുന്നു ചോദ്യം. ചോദ്യത്തിന് രൺവീർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഞാൻ അത്തരത്തിലുളള ഒരാളെന്ന് കരുതുന്നുണ്ടോ? എനിയ്ക്ക് തന്നെ നന്നായി അറിയാം. ഞാൻ സ്നേഹിക്കുന്നതു പോലെ ദീപികയെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ലെന്നും രൺവീർ പറഞ്ഞു.

രൺബീറുമായുളള  ചിത്രം

രൺബീറുമായുളള ചിത്രം

തനിയ്ക്ക് രൺബീറിനോടൊപ്പം ജോലി ചെയ്യാൻ വളരെ അധികം ഇഷ്ടമാണന്നും രൺവീർ കൂട്ടിച്ചേർത്തു. ഇതിനു മുൻപ് പല ചിത്രങ്ങളും വന്നിരുന്നു. എന്നാൽ ആ പ്രോജക്ടുകൾ നടന്നില്ല. ഉടൻ വൈകാതെ തന്നെ തങ്ങൾ രണ്ടു പേരും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തുമെന്നും താരം കൂട്ടച്ചേർത്തു. കഥ മെനയാൻ കാത്തിരുന്ന പപ്പാരാസികൾകക് വൻ തിരിച്ചടിയായിരുന്നു രൺവീർ സിങ്ങിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X