For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ കറുത്തവരാണ്; കത്രീനയുടെയും ദീപികയുടെയും ഭർത്താക്കൻമാരായതിനെക്കുറിച്ച് രൺവീർ

  |

  ബോളിവുഡിലെ ജന പ്രിയ താര ദമ്പതികളാണ് രൺവീർ സിം​ഗ്-ദീപിക പദുകോൺ, കത്രീന കൈഫ്-വിക്കി കൗശൽ എന്നിവർ. ബോളിവുഡിലെ മുൻ നിര നായിക നടിമാരെയാണ് വിക്കിയും രൺവീറും വിവാഹം കഴിച്ചത്. 2018 ലായിരുന്നു ദീപികയും രൺവീറും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ പ്രണയകാലത്തിനൊടുവിലാണ് ദീപികയും രൺവീറും വിവാഹിതരായത്.

  2012 ലായിരുന്നു ഇരുവരും ഡേറ്റിം​ഗ് തുടങ്ങിയത്. രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിലാണ് ദീപികയും രൺവീറും ഒരുമിച്ച് അഭിനയിച്ചത്. വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിലാണ് ഇരുവരും.

  മറുവശത്ത് കത്രീനയും വിക്കിയും പ്രണയം ഏറെനാൾ രഹസ്യമായി സൂക്ഷിച്ച ശേഷമാണ് തങ്ങളുടെ വിവാഹക്കാര്യം ആരാധകരെ അറിയിക്കുന്നത്. ലോക്ഡൗൺ സമയത്തായിരുന്നു ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായത്. അതിനാൽ പാപ്പരാസികൾക്ക് ഇതേപറ്റി വലിയ സൂചനകളും അന്ന് ലഭിച്ചില്ല. 2021 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർണമായാണ് ഇരുവരുടെയും വിവാഹം നടന്നത്.

  Also Read: മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും!, തിലകന്റെ പഴയ അഭിമുഖം വൈറൽ

  ഇപ്പോഴിതാ തന്റെയും വിക്കി കൗശലിന്റെയും വിവാഹത്തെക്കുറിച്ച് ചിലർ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് രൺവീർ സിം​ഗ്. ഫിലിംഫെയർ അവാർഡ് ഷെയിൽ വെച്ചാണ് താരം ഇതേപറ്റി സംസാരിച്ചത്.

  'വിക്കി കൗശലിനെ സംബന്ധിച്ച് നല്ല വർഷമായിരുന്നു. കരൺജോഹറിന്റെ തഖ്തിൽ സഹോദരൻമാരായി അഭിനയിക്കാനിരുന്നതായിരുന്നു ഞങ്ങൾ. ഞങ്ങൾ രണ്ടു പേരും നീണ്ട്, കറുത്ത സുന്ദരൻമാരാണ്'

  'ഞങ്ങൾ ഞങ്ങളുടേതായ സ്വപ്ന കഥയിൽ ജീവിക്കുകയാണ്. (ദീപിക പദുകോണിനെയും കത്രീന കൈഫിനെയും വിവാഹം കഴിച്ചത്). രണ്ട് പേരും ഞങ്ങളുടെ ലീ​ഗിനപ്പുറത്തുള്ളവരാണെന്നാണ് ആൾക്കാർ പറഞ്ഞിരുന്നത്,' രൺവീർ പറഞ്ഞു.

  Also Read: രണ്ടര വർഷം കണ്ടകശനി ആയിരുന്നു, അതുകൊണ്ട് നല്ല പേര് പോയി; മോഹൻലാലിന്റെ ബെസ്റ്റ് ജാതകം: രജിത് കുമാർ

  സിനിമാ മേഖലയിൽ രൺവീറിനും വിക്കി കൗശലിനേക്കാളും സീനിയറാണ് കത്രീന കൈഫും ഒപ്പം ദീപിക പദുകോണും. രണ്ടു പേരും തങ്ങളുടെ ഭർത്താക്കാൻമാരേക്കാൾ പ്രശസ്തരുമാണ്. അടുത്തിടെ കത്രീന കൈഫിനെ പറ്റി വിക്കി കൗശൽ സംസാരിച്ചിരുന്നു. കോഫി വിത്ത് കരണിൽ അതിഥിയായെത്തിയതായിരുന്നു വിക്കി കൗശൽ. കത്രീനയ്ക്കൊപ്പമുള്ള ജീവിതം മനോഹരമാണെന്ന് ഷോയിൽ വിക്കി കൗശൽ പറഞ്ഞു.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  എനിക്ക് ശരിക്കും സെറ്റിൽഡ് ആയത് പോലെ തോന്നുന്നു. പങ്കാളിയുണ്ടാവുന്നത് മനോഹരമാണ്. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിവേകവും അനുകമ്പയും ഉള്ള വ്യക്തിയാണ് അവൾ. അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു. അവൾ എനിക്ക് ഒരു കണ്ണാടി പോലെയാണ്. ഞാൻ അറിയേണ്ട കഠിനമായ വസ്തുതൾ അവൾ തുറന്നു പറയും. അത്തരമാെരു വ്യക്തി എപ്പോഴും കൂടെ വേണമെന്നുമായിരുന്നു വിക്കി കൗശൽ‌ പറഞ്ഞത്.

  ഫിലിംഫെയർ പരിപാടിയിൽ മികച്ച നടനുള്ള പുരസ്കാരം വാങ്ങിയത് രൺവീർ സിം​ഗ് ആയിരുന്നു. 83 യിലെ പ്രകടനമാണ് നടനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഫിലിം ഫെയർ ഷോയിൽ അവതാരകനായും രൺവീറെത്തി.

  Read more about: ranveer singh
  English summary
  ranveer singh reveals what people tell him and vicky kaushal for marrying deepika padukone and katrina kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X