കപില്‍ ദേവ് ബയോപിക്കിനു വേണ്ടി രണ്‍വീറിന്‍റെ ക്രിക്കറ്റ് പരിശീലനം! വൈറലായി ചിത്രങ്ങള്‍ !കാണൂ
ബോളിവുഡ് യുവതാരങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് രണ്‍വീര്‍ സിങ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമാര്‍ന്ന വേഷങ്ങള്‍ ചെയ്താണ് രണ്‍വീര്‍ ബോളിവുഡില്‍ മുന്നേറുന്നത്. രണ്‍വീറിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഗല്ലി ബോയ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഗല്ലി ബോയ്ക്കു ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ബയോപിക്കില്‍ രണ്‍വീറാണ് നായകനാകുന്നത്. 83 എന്ന് പേരിട്ട സിനിമയില്‍ പ്രധാനമായും കപില്‍ ദേവിന്റെ നേത്വത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിയതാകും കാണിക്കുക. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുന്ന ചിത്രത്തില്‍ തമിഴ്താരം ജീവയും അഭിനയിക്കുന്നുണ്ട്.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. അതേസമയം സിനിമയ്ക്കു വേണ്ടി രണ്‍വീര്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചില ബോളിവുഡ് മാധ്യമങ്ങളാണ് ഇതു പുറത്തുവിട്ടിരുന്നത്.
കബീര്‍ ഖാനാണ് കപില്‍ ദേവ് ബയോപിക്ക് സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ വേഷത്തില്‍ നവാസുദ്ദിഖിന്‍ സിദ്ധിഖിയാകും എത്തുക. ദീപിക പദുകോണ്‍ കപിലിന്റെ ഭാര്യ റോമിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലണ്ടനും സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











