രൂപമാറ്റം എന്ന് പറഞ്ഞാല്‍ ഇതാണ്! ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം, കപില്‍ ദേവായി രണ്‍വീര്‍ സിങ്!
ബയോപിക്ക് സിനിമകളുടെ കാലമാണിത്. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്, മുന്‍കാല നടി സാവിത്രി, എഴുത്തുക്കാരി മാധാവിക്കുട്ടി എന്നിങ്ങനെ നിരവധി പ്രമുഖരുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമകള്‍ ഇറങ്ങിയിരുന്നു. ചരിത്രത്തെ ആസ്പദമാക്കിയും സിനിമകളെത്തുകയാണ്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും അത്തരമൊരു സിനിമ കൂടി ഒരുങ്ങുകയാണ്. ഇത്തവണ സിനിമാ താരങ്ങളുടെ കഥ അല്ല.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ ചരിത്രവുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ബോളിവുഡിലെ മുന്‍നിര നായകന്‍ രണ്‍വീര്‍ സിങ്ങാണ് കപില്‍ ദേവായി അഭിനയിക്കാന്‍ എത്തുന്നത്. കപില്‍ ദേവായി മാറിയ രണ്‍വീറിന്റെ ഫസ്റ്റ് ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.

കപില്‍ ദേവുമായി സാമ്യം തോന്നുന്ന ചിത്രം കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരിക്കുകയാണ്. രണ്‍വീറിന്റെ പിറന്നാള്‍ ദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യയായി ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള കഥാപാത്രമല്ലെങ്കിലും അതിഥി വേഷത്തിലായിരിക്കും ദീപിക സിനിമയുടെ ഭാഗമാവുന്നത്.
നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് വേദിയിലും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. തമിഴ് നടന്‍ ജീവയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.


Click it and Unblock the Notifications