സിമ്പയ്ക്കു ശേഷം തരംഗമാകാന്‍ രണ്‍വീറിന്റെ ഗല്ലി ബോയ്! സിനിമയില്‍ സൂപ്പര്‍താരത്തിന്റെ നാല് പാട്ടുകള്‍
രണ്‍വീര്‍ സിങ് നായകനായി എത്താറുളള സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ചരിത്ര പ്രാധാന്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ താരത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. രണ്‍വീറിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിമ്പയ്ക്ക് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.
രോഹിത്ത് ഷെട്ടി സംവിധാനം സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. സിമ്പയുടെ വന്‍വിജയത്തിനു ശേഷം രണ്‍വീറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ് ഗല്ലി ബോയ്. ചിത്രത്തിനു വേണ്ടി രണ്‍വീര്‍ പാടിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടും രണ്‍വീര്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

ഗല്ലി ബോയ്
ബോളിവുഡിലെ മുന്‍നിര സംവിധായികമാരില്‍ ഒരാളായ സോയ അക്തര്‍ ഒരുക്കിയ സിനിമയാണ് ഗല്ലി ബോയ്. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി 14നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ ഒരു മ്യൂസിക്കല്‍ ഫിലിമുമായിട്ടാണ് സോയ അക്തര്‍ എത്തുന്നത്. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്നത്. രണ്‍വീറിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ പോകുന്ന കഥാപാത്രം കൂടിയായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.

രണ്‍വീറും ആലിയയും
ആലിയ ഭട്ടാണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. രണ്‍വീറും ആലിയയും ആദ്യമായിട്ടാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. ബോളിവുഡില്‍ സിന്ദഗി ന മിലേഖി ദൊബാര,ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള പ്രതിഭ കൂടിയാണ് സോയ അക്തര്‍. ചിത്രത്തില്‍ ഗല്ലി ബോയ് ആയി രണ്‍വീര്‍ എത്തുമ്പോള്‍ ഒരു മുസ്ലീ പെണ്‍കുട്ടി ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.

ഗല്ലി ബോയുടെ ട്രെയിലര്‍
ഗല്ലി ബോയുടെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമായി രുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങള്‍ ഗല്ലി ബോയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നു. നിരവധി താരങ്ങളടക്കം ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. ഫര്‍ഹാന്‍ അക്തര്‍,റിതേഷ് സിദ്വാനി ,സോയ അക്തര്‍ തുടങ്ങിയവരാണ് ഗല്ലി ബോയ് നിര്‍മ്മിച്ചിരിക്കുന്നത്.

ട്രെയിലറിനൊപ്പം പാട്ടുകളും
ഗല്ലി ബോയില്‍ രണ്‍വീര്‍ സിങ് പാടിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിലെ അപ്‌നാ ടൈം ആയേഗാ,ആസ്ലി ഹിപ്പ് ഹോപ്പ് തുടങ്ങിയ ഗാനങ്ങളായിരുന്നു രണ്‍വീര്‍ സിങ് പാടിയിരുന്നത്. ട്രെയിലറിനൊപ്പം പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെതായി രണ്‍വീറിന്റെ രണ്ടു പാട്ടുകള്‍ കൂടി ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ മുംബൈയില്‍ സ്ഥിര താമസമാക്കിയ റാപ്പ് ഗായകന്റെ വേഷത്തിലാണ് സൂപ്പര്‍താരം എത്തുന്നത്.


Click it and Unblock the Notifications