രണ്‍വീര്‍ സിങിന്റെ കപില്‍ ദേവ് ബയോപിക്ക് ഫസ്റ്റ്‌ലുക്ക് പുറത്ത്! ശ്രീകാന്തായി ജീവയും! കാണൂ
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83. രണ്‍വീര്‍ സിങ് നായകവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 83 എന്ന് പേരിട്ട സിനിമയില്‍ പ്രധാനമായും കപില്‍ ദേവിന്റെ നേത്വത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിയതാകും കാണിക്കുക.

കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുന്ന ചിത്രത്തില്‍ തമിഴ്താരം ജീവയും അഭിനയിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. കബീര്‍ ഖാനാണ് കപില്‍ ദേവ് ബയോപിക്ക് സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ വേഷത്തില്‍ നവാസുദ്ദിഖിന്‍ സിദ്ധിഖിയാകും എത്തുക.
ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് താരങ്ങള്‍. ലണ്ടനും സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാകും. 2020 എപ്രില്‍ 10നാണ് സിനിമ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications