ഇതെടുത്ത് വീട്ടില്‍ കൊണ്ട് പോയാലോ? ദീപികയുടെ മെഴുക് പ്രതിമയെക്കുറിച്ച് രണ്‍വീര്‍! വീഡിയോ വൈറല്‍!

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. വിവാഹ ശേഷവും ഇരുവരുടെയും വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. പല സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തുമ്പോഴും എല്ലാവരും താരങ്ങളോട് പുതിയ വിശേഷങ്ങള്‍ തിരക്കാറുണ്ട്.

വിവാഹ ശേഷം രണ്‍വീറിന്റെതായി പുറത്തിറങ്ങിയ സിമ്പയും ഗല്ലി ബോയും തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. ദീപിക സിനിമകളില്‍ നിന്നും വിട്ടുനിന്നെങ്കിലും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് രണ്‍വീര്‍ മുന്നോട്ടു പോവുന്നത്. ഇതിനിടെ ദീപികയുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനായി ലണ്ടനിലേക്ക് താരദമ്പതികള്‍ പോയിരുന്നു. ചടങ്ങിനിടെ ദീപികയോട് രണ്‍വീര്‍ സിംഗ് പറഞ്ഞൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ദീപികയുടെ പ്രതിമ

ദീപികയുടെ പ്രതിമ

ലണ്ടനിലെ മാഡം റ്റുസാഡ് വാക്‌സ് മ്യൂസിയത്തിലായിരുന്നു ദീപിക പദുകോണിന്റെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിനു മുന്‍പ് ബോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങിയവര്‍ക്കുളള ഒരു ആദരവ് എന്ന പോലെയാണ് മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ദീപിക പദുകോണിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തിരിക്കുന്നത്.

രണ്‍വീര്‍ പറഞ്ഞത്

രണ്‍വീര്‍ പറഞ്ഞത്

ദീപികയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനായി കുടുംബസമേതമായിരുന്നു താരങ്ങള്‍ എത്തിയിരുന്നത്. ദീപികയ്‌ക്കൊപ്പം ഭര്‍ത്താവ് രണ്‍വീര്‍ സിംഗ്,മാതാപിതാക്കളായ പ്രകാശ് പദുകോണ്‍,ഉജ്വല പദുകോണ്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ചടങ്ങിനു ശേഷം ഇവരെല്ലാം മെഴുകു പ്രതിമയ്ക്കു സമീപം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. പ്രതിമയ്ക്കു മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യവേ ആണ് രണ്‍വീര്‍ സിംഗ് ഒരു കാര്യം ദീപികയോട് ചോദിച്ചത്.

വീട്ടിലേക്ക് കൊണ്ട് പോയാലോ

വീട്ടിലേക്ക് കൊണ്ട് പോയാലോ

എന്ത് തോന്നുന്നു ഇത് കണ്ടിട്ട്? വീട്ടിലേക്ക് കൊണ്ട് പോയാലോ എന്നാണ് രണ്‍വീര്‍ സിംഗ് ദീപിക പദുകോണിനോട് പറഞ്ഞത്. രണ്‍വീര്‍ സിംഗിന്റെ അടുത്ത സിനിമ ചിത്രീകരിക്കുന്നത് ലണ്ടനില്‍ വെച്ചാണ്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടേയ്ക്ക് പോന്നാല്‍ മതിയെന്ന് ദീപിക പദുകോണ്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തല്‍സമയ ദൃശ്യങ്ങള്‍ നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

വീഡിയോ കാണൂ

ഭാഗ്യമുളളത് കൊണ്ട് മാത്രമാണ്

ഭാഗ്യമുളളത് കൊണ്ട് മാത്രമാണ്

അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദീപിക പദുകോണിനെക്കുറിച്ച് രണ്‍വീര്‍ സിംഗ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഭാഗ്യമുളളത് കൊണ്ട് മാത്രമാണ് തനിക്ക് ദീപികയെ തന്റെ ജീവിതത്തിലേക്ക് ലഭിച്ചതെന്നായിരുന്നു രണ്‍വീര്‍ സിംഗ് തുറന്നുപറഞ്ഞത്. ബോളിവുഡില്‍ വന്ന് ഏട്ട് വര്‍ഷമായെന്നും ഇതില്‍ ആറു വര്‍ഷം ദീപികയ്‌ക്കൊപ്പമാണ് താന്‍ അഭിനയിച്ചതെന്നും രണ്‍വീര്‍ പറയുന്നു.

താനൊരു മടിയനായിരുന്നു

താനൊരു മടിയനായിരുന്നു

ജീവിതത്തില്‍ താനൊരു മടിയനായിരുന്നു, കഷ്ടപ്പെട്ട് ജോലിയെടുക്കാനൊന്നും പറ്റില്ല. എന്നാല്‍ ദീപികക്കൊപ്പമുളള പദ്മാവതില്‍ 20 മണിക്കൂര്‍ ജോലി ചെയ്തു. അതിന് എന്നെ അവള്‍ ഒരുപാട് സഹായിച്ചിരുന്നു. ഭാഗ്യം എന്നൊരു ഘടകം ഉളളത് കൊണ്ട് മാത്രമാണ് ദീപികയെ എനിക്ക് ഭാര്യയായി ലഭിച്ചത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X