രോഹിത് ഷെട്ടിയുടെ സിംബയില്‍ മാസ് അവതാരമായി രണ്‍വീര്‍! ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!
ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ് നായക വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിംബ. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചരിത്ര പ്രാധാന്യമുളള സിനിമകളില്‍ നിന്ന് മാറി ഇത്തവണ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് രണ്‍വീര്‍ എത്തുന്നത്.
ചിത്രത്തില്‍ അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായ സഗ്രാം ബലേറാവു എന്ന കഥാപാത്രമായിട്ടാണ് നടനെത്തുന്നത്. 2015ല്‍ ജൂനിയര്‍ എന്‍ടിആര്‍ നായകവേഷത്തിലെത്തിയ ടെമ്പര്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് സിംബ. സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ഇവര്‍ക്കൊപ്പം അജയ് ദേവ്ഗണ്‍,സോനു സൂദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ അഴിമതിക്കാരനായാണ് എത്തുന്നതെങ്കിലും താന്‍ സഹോദരിയെ പോലെ കരുതിയിരുന്ന പെണ്‍കുട്ടി ബലാല്‍സംഘത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്നതാണ് രണ്‍വീറിന്റെ കഥാപാത്രം.
മലയാളിയായ ഛായാഗ്രാഹകന്‍ ജോമോണ്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും രോഹിത് ഷെട്ടി പിക്‌ചേര്‍സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഡിസംബര്‍ 28നാണ് രണ്‍വീറിന്റെ സിംബ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











