ഗര്‍ഭിണിയായ ആരാധികയ്ക്ക് സര്‍പ്രൈസുമായി രണ്‍വീര്‍ സിംഗ്! സ്വപ്‌നമാണ് സഫലമായതെന്ന് കിരണ്‍!
സര്‍പ്രൈസ് നല്‍കാനും കിട്ടാനുമായി ആഗ്രഹിക്കാത്തവര്‍ വിരളമാണ്. പ്രിയപ്പെട്ട താരമാണ് സര്‍പ്രൈസ് നല്‍കുന്നതെങ്കിലോ, അത്തരമൊരു അനുഭവമാണ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കിരണിന് ലഭിച്ചത്. ഗര്‍ഭിണിയായതിന് ശേഷം ലഭിക്കുന്ന വലിയ സന്തോഷങ്ങളിലൊന്ന് കൂടിയാണ് ഇതെന്നും കിരണ്‍ പറയുന്നു. ആരാധ്യപുരുഷനായി താന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന താരമായിരുന്നു കിരണിനെ കാണാനെത്തിയത്. ട്വിറ്ററിലൂടെയാണ് കിരണ്‍ ഈ വിശേഷം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ട്വീറ്റ് വൈറലായി മാറിയിരുന്നു.
രണ്‍വീര്‍ സിംഗിന്റെ കട്ടഫാനാണ് കിരണ്‍. അദ്ദേഹത്തെ കാണണമെന്നതായിരുന്നു കിരണിന്റെ വലിയ ആഗ്രഹവും. രണ്‍വീറിന്റെ ഫാന്‍ പേജിന്റെ അഡ്മിന്‍ കൂടിയാണ് കിരണ്‍. അദ്ദേഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഫാന്‍ പേജുകളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. ഷൂട്ടിംഗിന്റെ ഇടവേളയിലാണ് രണ്‍വീര്‍ കിരണിനെ കാണാനായി എത്തിയത്. പ്രിയപ്പെട്ട ആരാധികയ്‌ക്കൊപ്പം ഒന്നര മണിക്കൂറോളം അദ്ദേഹമുണ്ടായിരുന്നു.

താരത്തെ കണ്ടപ്പോള്‍ കിരണ്‍ അടുക്കളയിലേക്ക് ഓടിയൊളിക്കുകയായിരുന്നു. ഭര്‍ത്താവായിരുന്നു വാതില്‍ തുറന്നത്. തന്നെക്കുറിച്ച് തിരക്കിയ രണ്‍വീറിനെ അദ്ദേഹം അടുക്കളയിലേക്ക് എത്തിക്കുകയായിരുന്നു. തന്നെയും ഭര്‍ത്താവിനെയും കെട്ടിപ്പിടിച്ച് ആശീര്‍വദിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും കിരണ്‍ പറയുന്നു. ജീവിതത്തിലെ തന്നെ വലിയൊരാഗ്രഹമാണ് ഇപ്പോള്‍ സഫലീകരിച്ചതെന്നും കിരണ്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications