ശിക്കാരി ശംഭുവിനും ശുപ്പാണ്ടിക്കുമൊപ്പം രണ്‍വീര്‍! സൂപ്പര്‍ താരത്തിന്റെ ട്വീറ്റ് വൈറലാകുന്നു! കാണൂ

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രണ്‍വീര്‍ സിംഗ്. സൂപ്പര്‍ താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്കും ആരാധകര്‍ മികച്ച സ്വീകാര്യത നല്‍കാറുണ്ട്. ചരിത്ര കഥാപാത്രങ്ങളും മോഡേണ്‍ വേഷങ്ങളും ഒരേപോലെ വഴങ്ങുമെന്ന് ബോളിവുഡില്‍ തെളിയിച്ച നടന്‍ കൂടിയാണ് രണ്‍വീര്‍.

തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ ലഭിച്ചതോടെ രണ്‍വീറിന് ബോളിവുഡില്‍ താരമൂല്യം ഉയര്‍ന്നിരുന്നു. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത സിമ്പയായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. സിമ്പയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെ രണ്‍വീര്‍ സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

രണ്‍വീര്‍ സിംഗിന്റെ ട്വീറ്റ്

രണ്‍വീര്‍ സിംഗിന്റെ ട്വീറ്റ്

സിമ്പ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ആയിരുന്നു രണ്‍വീര്‍ സിംഗിന്റെ ട്വീറ്റ് വന്നത്. കുട്ടികള്‍ക്കുളള ട്വിങ്കിള്‍ മാഗസിനില്‍ ശുപ്പാണ്ടിക്കും ശിക്കാരി ശംഭുവിനുമൊപ്പം തന്റെ കാരിക്കേച്ചറും വന്നതിന്റെ സന്തോഷത്തിലായിരുന്നു താരം. രണ്‍വീര്‍ സിങ് തമാശകളടങ്ങിയ സ്‌പെഷ്യല്‍ എഡിഷനിലാണ് മുഖചിത്രത്തില്‍ രണ്‍വീറും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചിത്രവും ട്വീറ്റിനൊപ്പം രണ്‍വീര്‍ സിങ് പങ്കുവെച്ചിരുന്നു.

രണ്‍വീര്‍ പറഞ്ഞത്

രണ്‍വീര്‍ പറഞ്ഞത്

ചിത്രം പങ്കുവെച്ച് രണ്‍വീര്‍ സിങ് കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. സ്വപ്‌നമല്ലെന്ന് വിശ്വസിക്കാന്‍ സമയമെടുത്തൂവെന്നും ട്വിങ്കിള്‍ മാഗസിന്‍ വായിച്ചാണ് താന്‍ വളര്‍ന്നതെന്നും രണ്‍വീര്‍ ട്വീറ്റില്‍ പറയുന്നു. മാഗസിന്റെ കവറില്‍ തന്റെ പ്രിയ കഥാപാത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം കണ്ടത് വല്ലാത്ത സന്തോഷമാണെന്നും രണ്‍വീര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് കാണൂ

സിമ്പ എന്ന ചിത്രം

സിമ്പ എന്ന ചിത്രം

ചരിത്ര കഥാപാത്രങ്ങളില്‍നിന്നുമാറി രണ്‍വീര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സിമ്പ. ജൂനിയര്‍ എന്‍ടിആറിന്റെ തെലുങ്ക് ചിത്രം ടെമ്പറിന്റെ റീമേക്കാണ് സിനിമ. സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനാണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികാ വേഷത്തിലെത്തിയിരുന്നത്. അജയ് ദേവ്ഗണും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ വിജയം

ചിത്രത്തിന്റെ വിജയം

പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയാണ് രണ്‍വീര്‍ സിങിന്റെ സിമ്പ. മികച്ച പ്രതികരണത്തോടൊപ്പം വമ്പന്‍ കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസില്‍നിന്നും സ്വന്തമാക്കിയിരിക്കുന്നത്. സിമ്പ നേരത്തെ 200 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഡിസംബര്‍ 28നായിരുന്നു രണ്‍വീര്‍ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.ഷാരൂഖ് ഖാന്റെ സീറോ അടക്കമുളള ചിത്രങ്ങള്‍ക്ക് സിമ്പയ്ക്കുമുന്നില്‍ കാലിടറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X