'ഐസോലേഷനില്‍ നിന്നും പുറത്തേക്ക് വരുന്ന ഞാന്‍'! രണ്‍വീറിന്റെ സോംമ്പി ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിങ്ങ്. സിനിമാ ത്തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരം. രണ്‍വീര്‍ സിങ്ങ് പങ്കുവെച്ച പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാചര്യത്തില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് രണ്‍വീര്‍.

ranveer singh

ഐസോലേഷനില്‍ നിന്നും പുറത്തേക്ക് വരുന്ന ഞാന്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു രണ്‍വീര്‍ പുതിയ ചിത്രം പങ്കുവെച്ചത്. പത്മാവദ് എന്ന നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയെന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു രണ്‍വീറിന്റ മേക്കോവര്‍. ഫോട്ടോ കണ്ട് അലാവുദ്ദീന്‍ ഖില്‍ജിയുടെ സെക്കന്‍ഡ് പാര്‍ട്ടാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

ചിത്രത്തിന് താഴെ ശരിക്കും പേടിച്ചുപോയല്ലേ എന്ന തരത്തിലും കമന്റുകളുണ്ട്. ഹോളിവുഡ് സിനിമകളിലെ സോംബി രൂപത്തിലൂളള ഒരു ചിത്രവുമായിട്ടാണ് രണ്‍വീര്‍ ഇത്തവണ എത്തിയിരിക്കുന്നത്. കൊറോണ സമയത്ത് രണ്‍വീറിന്റെ ഭാര്യ ദീപികാ പദുകോണും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദീപിക അഭിനന്ദനം അറിയിക്കുന്ന ചിത്രം രണ്‍വീര്‍ പങ്കുവെച്ചിരുന്നു. ഒപ്പം ഇന്ന് ദീപികയ്‌ക്കൊപ്പമുളള ഒരു ഫോട്ടോയും രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീട്ടില്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ചിത്രമാണ് നടന്‍ പങ്കുവെച്ചത്. മൈ മണ്‍ഡേ മോട്ടിവേഷന്‍, ഹോം ജിം ബഡീസ് എന്നീ ഹാഷ്ടാഗുകളും ദീപികയെ ടാഗ് ചെയ്തുകൊണ്ട് രണ്‍വീര്‍ സിംഗ് പോസ്റ്റ് ചെയ്തിരുന്നു. ദീപികയ്ക്കും രണ്‍വീറിനും പുറമെ ബോളിവുഡ് താരങ്ങളെല്ലാം തന്നെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിന്ദനം അറിയിച്ച് എത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചും താരങ്ങള്‍ രംഗത്തെത്തി.

സിനിമ പ്രെമോഷന് പുറമേ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും പരസ്പരമുളള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരങ്ങളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ രണ്‍വീറിന്റെ എറ്റവും പുതിയ ചിത്രമായ 83യുടെ റിലീസ് നീട്ടിവെച്ചിരുന്നു. ദീപികയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥയാണ് പറയുന്നത്.

Read more about: ranveer singh coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X