For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതവിജയത്തിന് കാരണം ഈ മൂന്ന് സ്ത്രീകളാണ്; രൺവീർ സിംഗ്

  |

  ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാവും എന്ന് നമ്മൾ പൊതുവെ പറയാറുണ്ട്. ചലച്ചിത്ര താരങ്ങളുടെ കാര്യമെടുത്താലും അത് അങ്ങനെ തന്നെയാണ്.

  സിനിമ ലോകത്ത് തന്റേതായൊരു വ്യക്തിമുദ്രയും സ്ഥാനവും പതിപ്പിച്ചിട്ടുള്ള എല്ലാ നടന്മാർക്കും അവരുടെ ശക്തിയായി, പിൻബലമായി ഒരു സ്ത്രീ ഉണ്ടായിരുന്നിരിക്കും. അത് അമ്മയോ സഹോദരിയോ ഭാര്യയോ ആകാം.

  ബോളിവുഡ് ഇൻഡസ്ട്രിയിൽ ഏവർക്കും പ്രിയങ്കരനായ താരമാണ് രൺവീർ സിംഗ്. ഇൻഡസ്‌ട്രിയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുന്നതിനായി എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയ വ്യക്തിയാണ് രൺവീർ സിംഗ്.

  ജീവിതത്തിൽ താൻ നേടിയിട്ടുള്ള സൗഭാഗ്യങ്ങളുടെയെല്ലാം കാരണക്കാർ താനുമായി അടുത്ത് നിൽക്കുന്ന സ്ത്രീകളാണെന്ന് രൺവീർ വ്യക്തമാക്കി. തന്റെ അമ്മ അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി, ഭാര്യ ദീപിക പദുക്കോൺ എന്നിവരോട് താൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് രൺവീർ പറഞ്ഞു.

  രൺവീർ നായകനായി എത്തുന്ന പുതിയ ചിത്രം 'ജയേഷ്ഭായ് ജോർദാർ' റിലീസിന് ഒരുങ്ങുമ്പോൾ താരത്തിന്റെ ജീവിതത്തിൽ ഏറെ സ്വാധിനിച്ചിട്ടുള്ള സ്ത്രീകളെ പറ്റിയുള്ള രൺവീറിന്റെ ഈ വാക്കുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുകയാണ്.

  തന്റെ കുട്ടികാലം വളരെ ശക്തരും സ്നേഹ സമ്പന്നരുമായ സ്ത്രീകളാൽ ചുറ്റപ്പെട്ടതായിരുന്നുവെന്നും അവർ നൽകിയ ഊർജമാണ് താൻ ഇന്ന് നേടിയ സൗഭാഗ്യങ്ങൾക്കെല്ലാം കാരണമെന്നും രൺവീർ അഭിപ്രായപ്പെട്ടു.

  തന്റെ പ്രപഞ്ചത്തിന്റെ കേന്ദ്രം പോലും ഈ മൂന്ന് സ്ത്രീകളാണെന്ന് പറയുന്ന താരം താൻ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ എല്ലാം തനിക്ക് ചെയ്യാൻ സാധിക്കുന്നത് അവർ കാരണമാണെന്നും വ്യക്തമാക്കി.

  അമ്മയെയും സഹോദരിയെയും ജീവന് തുല്യം സ്നേഹിക്കുന്ന രൺവീർ, തന്റെ അമ്മയാണ് തനിക്ക് എല്ലാം അർത്ഥമാക്കുന്നതെന്നും തന്റെ സഹോദരി തനിക്ക് രണ്ടാമത്തെ അമ്മയെപ്പോലെയാണെന്നും പറയുന്നു.

  തന്റെ ഭാര്യ ദീപികയെ കുറിച്ചും താരം പറയുകയുണ്ടായി തന്റെ ചിറകിന് താഴെയുള്ള കാറ്റാണ് ദീപികയെന്നാണ് രൺവീർ പറഞ്ഞത്.

  തന്റെ സുഹൃത്തിക്കളിൽ കൂടുതലും സ്ത്രീകളാണെന്നും തന്നിൽ ഇത്രയേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായത് അവരാണെന്നും രൺവീർ വ്യക്തമാക്കി .

  'ജയേഷ്ഭായ് ജോർദാർ' പോലൊരു ചിത്രത്തിന്റെ ഭാഗമായതിൽ താൻ വളരെയേറെ സന്തോഷിക്കുന്നുവെന്നും രൺവീർ പറയുന്നു, ചിത്രത്തിൽ തന്റെ പ്രകടനത്തിലൂടെ തന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളോടും നന്ദി പ്രകടിപ്പിക്കാൻ കഴിഞ്ഞു.

  ഈ ചിത്രം തന്റെ ജീവിതത്തിലെ സ്ത്രീകളോടുള്ള ആദരസൂചകമായ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

  രൺവീർ സിംഗ് നായകനായ എത്തുന്ന 'ജയേഷ്ഭായ് ജോർദാർ' മെയ് 13 ന് പ്രദർശനത്തിനെത്തും. ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടതിനാൽ റിലീസ് മാറ്റി.

  യാഷ് രാജ് ഫിലിംസിന് കീഴിൽ ആദിത്യ ചോപ്രയും മനീഷ് ശർമ്മയും ചേർന്ന് നിർമ്മിച്ച് ദിവ്യാംഗ് തക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ജയേഷ്ഭായ് ജോർദാർ.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നൽകണം എന്ന പ്രമേയം ഉയർത്തി കാട്ടുന്ന ചിത്രത്തിൽ തന്റെ ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിന് വേണ്ടി പോരാടുന്ന ഗുജറാത്തി യുവാവായാണ് രൺവീർ സിംഗ് അഭിനയിക്കുന്നത്.

  ബൊമൻ ഇറാനി, രത്‌ന പഥക് ഷാ, ദീക്ഷ ജോഷി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രശസ്ത തമിഴ്,തെലുങ്ക് നടി ശാലിനി പാണ്ഡെയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്.

  ജയേഷ്ഭായ് ജോർദാറിന്റെ "ഫയർ ക്രാക്കർ" എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ഗാനം എത്തിയതോടെ രൺവീർ ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  Read more about: ranveer singh deepika padukone
  English summary
  Ranveer Singh says about women who were behind the success in life.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X