രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്‍കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍

By Midhun Raj

ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരയിലുളളവരാണ് ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും. അടുത്തിടെ പുറത്തിറങ്ങിയ പദ്മാവത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. സിനിമയുടെ വിജയം ഇരുവരുടെയും കരിയറില്‍ വലിയ വിജയമായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അവാര്‍ഡ് ദാന ചടങ്ങില്‍ രണ്‍വീറിന് പുരസ്‌കാരം നല്‍കിയതില്‍ ഷാഹിദ് കുപിതനായിരുന്നു. പിങ്ക് വില്ലയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ranveer singh-shahid kapoor

മികച്ച നടനുളള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് എത്തിയതെങ്കിലും അവാര്‍ഡ് നല്‍കിയത് രണ്‍വീറിനായിരുന്നു, അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ ഡാന്‍സ് കളിക്കാനുളള തയ്യാറെടുപ്പുകളും ഷാഹിദ് കപൂര്‍ നടത്തിയിരുന്നു, എന്നാല്‍ അപ്രതീക്ഷിതമായി സംഘാടകര്‍ തീരുമാനം മാറ്റിയതാണ് താരത്തെ ചൊടിപ്പിച്ചത്. സോയ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു രണ്‍വീര്‍ സിങ്ങിന് അവാര്‍ഡ് ലഭിച്ചത്.

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പായ കബീര്‍ സിങ്ങിലെ അഭിനയത്തിനാണ് ഷാഹിദിനെയും പരിഗണിച്ചിരുന്നത്. എന്നാല്‍ ഷാഹിദിന് അവാര്‍ഡ് നല്‍കാതെ രണ്‍വീര്‍ സിങ്ങിന് സംഘാടകര്‍ അവാര്‍ഡ് നല്‍കുകയായിരുന്നു. സദസിലുളളവരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവാര്‍ഡ്ദാന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഷാഹിദ് കപൂറിന് പകരം വരുണ്‍ ധവാനാണ് അവാര്‍ഡ് നൈറ്റില്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഷാഹിദ് വേദി വിട്ടിറങ്ങിയപ്പോള്‍ സംഘാടകര്‍ വരുണ്‍ ധവാനോട് പരിപാടി അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്‍ എത്തി ഷാഹിദിന് പകരം പരിപാടി അവതരിപ്പിച്ചു. മുന്‍പ് പദ്മാവതിന്റെ ചിത്രീകരണസമയം മുതല്‍ രണ്‍വീറും ഷാഹിദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: ranveer singh shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X