നടരാജ ഷോട്ടുമായി രൺവീർ സിങ്| അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം
ബോളിവുഡ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 83. ക്രിക്കറ്റ് ഇതുഹാസം കപിൽ ദേവിന്റെ ജീവിത കഥ ഫറയുന്ന ചിത്രത്തിൽ കപിലായി എത്തുന്നത് നടൻ രൺവീർ കപൂറാണ്. ഇപ്പോഴിത ചിത്രത്തിലെ തന്റെ ലുക്ക് പുറത്തു വിട്ട് രൺവീർ സിങ്. ഒറ്റക്കാലിൽ നിന്നു കൊണ്ടുളള കപിലിന്റെ മാസ്റ്റർപ്പീസ് ബാറ്റിങ്ങ് ശൈലിയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നടരാജ ഷോർട്ട് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം രൺവീർ പങ്കുവെച്ചിരിക്കുന്നത്. നടരാജ വിഗ്രഹത്തിന് സമാനമായ രീതിയിൽ ബാറ്റും പിടിച്ച് നിൽക്കുന്ന ചിത്രമാണിത്. താരങ്ങളുൾപ്പെടെ നിരവധി പേർ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി ചാംപ്യൻ എന്നായിരുന്നു നടൻ ആയുഷ്മാൻ ഖുറാന കുറിച്ചത്. രൺവീറിന് ആശംസ നേർന്ന് കപിൽ ദേവും എത്തിയിട്ടുണ്ട്. ഹാൻസ് ഓഫ് എന്നാണ് കപിൽ കുറിച്ചത്.
വിവാഹത്തിനു ശേഷം റൺവീർ, ദീപിക ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. രൺവീറിന്റെ ഭാര്യയായിട്ടാണ് ദീപിക ചിത്രത്തിൽ എത്തുന്നത്. കബീർ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











