എന്‍റെ പ്രിയപ്പെട്ടവൾ, ലവ് യൂ.... യുവതാരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്
രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയ്ക്ക് ആശംസയുമായി ബോളിവുഡ് താരം രൺവീർ സിങ്. സഹോദരിക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ആശംസ നേർന്നത്. മൂത്ത സഹോദരി റിഥിക ഭവ്നിയുമൊത്തുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക, എന്‍റെ മാലാഖ, ലവ് യൂ ദീതി എന്നാണ് രണ്‍വീര്‍ ചിത്രത്തിനൊടൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രിയ താരത്തിന്‍റെയും സഹോദരിയുടേയും ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുഞ്ഞ് രൺവീറിനെ കണ്ട് ആരാധകർ ഞെട്ടിനിൽക്കുകയാണ്. രൺവീറിനെ കൂടാതെ നിരവധി താരങ്ങളും സഹോദരിയ്ക്ക് രക്ഷാബന്ധൻ ദിനം ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിവാഹത്തിനു ശേഷം കരിയറിൽ ഏറെ തിളങ്ങി നിൽക്കുകയാണ് രൺവീർ. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന 83 ൽ അഭിനയിച്ചു വരുകയാണ് . വിവാഹത്തിനു ശേഷം രൺവീറും ദീപികയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീറിന്റെ ഭാര്യയായിട്ടാണ് ദീപിക എത്തുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് താരജോഡികള്‍ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്.


Click it and Unblock the Notifications











