ഭാര്യയെ കുട്ടിയാക്കി രണ്‍വീര്‍ സിംഗിന്റെ കുസൃതി! ദീപികയുടെ ചിത്രം കണ്ട് അതിശയപ്പെട്ട് ആരാധകര്‍!
ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും കഴിഞ്ഞ നവംബറില്‍ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും അല്ലാതെയുമായി ദീപികയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളായിരുന്നു രണ്‍വീര്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു കുഞ്ഞിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് ആരാധകരും ഞെട്ടി.

ദീപികയുമായ സാമ്യമുള്ള മുഖമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇളംപച്ച നിറമുള്ള ഗൗണും പിങ്ക് നിറമുള്ള ഹെയര്‍ ബാന്‍ഡും ധരിച്ച് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ദീപിക തന്നെയാണ് ചിത്രത്തിലുള്ളത്. ദീപികയുടെ മുഖം സ്‌നാപ്പ് ചാറ്റിലേ ബേബി ഫെയ്‌സ് ഫില്‍റ്റര്‍ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയതായിരുന്നു രണ്‍വീര്‍. പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബിറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത്. എമിലി ലണ്ടന്റെ ഹെഡ് ബാന്‍ഡും ബോയും ആയിരുന്നു കാനില്‍ ദീപിക അണിഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായി അറിയപ്പെടുന്നതാണ് മെറ്റ് ഗാല. ഐശ്വര്യ റായി, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള താരസുന്ദരിമാര്‍ റെഡ്കാര്‍പ്പറ്റില്‍ മത്സരിക്കാന്‍ സ്ഥിരമായി എത്താറുള്ളതാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ ബോളിവുഡ് സുന്ദരിമാര്‍ എത്തിയിരുന്നു. ആദ്യദിവസം ദീപിക പദുക്കോണ്‍ പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഒരു ബാര്‍ബി ഡോളിനെ പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു എത്തിയത്. സെലിബ്രിറ്റി സ്റ്റൈലിഷ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിന് പിന്നില്‍. രണ്ടാം ദിവസം ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലും നടി എത്തി.


Click it and Unblock the Notifications