താരപത്‌നിയെ പുകഴ്ത്തി പറഞ്ഞ് രണ്‍വീര്‍ സിംഗ്! വിവാഹം കഴിഞ്ഞതോടെ നല്ല കുട്ടിയായെന്നും താരം!!

അടുത്ത കാലത്തായി ബോളിവുഡ് ഏറ്റവുമധികം ആഘോഷിച്ച വിവാഹങ്ങളില്‍ ഒന്നാണ് ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. നീണ്ട ആറ് വര്‍ഷത്തിലേറെയുള്ള പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2018 നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.

ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. വിവാഹശേഷം പൊതുവേദിയിലെത്തുന്ന രണ്‍വീറിന് ഭാര്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാനേ സമയമുള്ളു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞതോടെ താന്‍ നല്ലൊരു കുട്ടിയായെന്ന് പറയുകയാണ് താരം. വിവാഹ ജീവിതം എങ്ങനെ തന്നെ മാറ്റി മറിച്ചു എന്നതിനെ കുറിച്ച് ഒരു ചടങ്ങിലാണ് രണ്‍വീര്‍ മനസ് തുറന്നത്.

deepika-ranveer

ഇപ്പോള്‍ ഞാന്‍ കൃത്യ സമയത്ത് എഴുന്നേല്‍ക്കും. ജോലിയ്ക്ക് പോകും. തിരിച്ച് വരും. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ നല്ല കുട്ടിയായി. ലേക്ക് കൊമോയില്‍ വിവാഹം നടത്തണം എന്നത് ദീപികയുടെ ആഗ്രഹമായിരുന്നു. എന്നും അവളുടെ ആഗ്രഹം നടത്തി കൊടുക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വിവാഹത്തെ കുറിച്ച് എന്ത് ആഗ്രഹിച്ചുവോ അതെല്ലാം നടത്തി. അത് അവള്‍ അര്‍ഹിക്കുന്നുണ്ട്. ദീപികയുടെ സന്തോഷമാണ് എന്റെ സന്തോഷമെന്നും രണ്‍വീര്‍ പറയുന്നു.

ഒരു മാസത്തോളം ഇരുവരുടെയും വിവാഹത്തിന്റെ അലയൊലികളായിരുന്നു നവമാധ്യമങ്ങളില്‍ നിറയെ. വിവാഹത്തിന് ശേഷം സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. അതിനിടെ അടുത്തിടെ ഒരു പുരസ്‌കാര ചടങ്ങില്‍ ദീപികയും രണ്‍വീറും ഒന്നിച്ചെത്തിയിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് രസകരമായ കാര്യങ്ങളായിരുന്നു ദീപിക പറഞ്ഞത്. എവിടെക്കെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ മേക്കപ്പിന് സമയം കൂടുതല്‍ ചിലവഴിക്കുന്നത് ദീപികയാണെന്ന് കരുതിയാല്‍ തെറ്റി. തന്നെക്കാള്‍ കൂടുതല്‍ സമയം വേണ്ടി വരുന്നത് രണ്‍വീറിനാണെന്നാണ് ദീപിക പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X