കോണ്ടത്തിന്റെ പരസ്യത്തില്‍ ഇനി രണ്‍വീറില്ല; കാരണം ദീപിക പദുകോൺ...
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് രൺബീർ സിങ്. നടി ദീപികയുമായുളള പ്രണയകഥ പ്രചരിക്കുന്നതിനു മുൻപ് തന്നെ രൺബീർ സിങ് ബോളിവുഡ് യുവതയുടെ മനം കവർന്നിരുന്നു. എന്നാൽ ദീപികയുമായുളള പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയപ്പോൾ താരത്തിന്റെ ബ്രാൻഡ് മൂല്യം ഉയരാൻ തുടങ്ങി. വിവാഹത്തിനു ശേഷം അദ്ദേഹത്തിന്റെ കരിയറ്‍ ഗ്രാഫ് ഉയർന്നതു പോലെ ബ്രാൻഡ് വ്യലൂവും കുത്തനെ ഉയർന്നിരിക്കുകയാണ്.
വിവാഹ ശേഷം രൺവീറിന്റെ കരിയറിലും വ്യക്തജീവിതത്തിലും വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലായാലും മറ്റ് പ്രൊജക്ടുകളിലായാലും അത് വ്യക്തമാണ്. ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ രൺവീറിന്റെ പരസ്യമായിരുന്ന പ്രമുഖ ഗർഭനിരരോധന ഉറയായ ഡൂറെക്സിന്റെ പരസ്യം. ഇപ്പോൾ ആ പരസ്യത്തിൽ നിന്ന് താരം പിൻമാറിയിരിക്കുകയാണ്. കാരണം ദീപികയുമായുളള വിവാഹമാണത്രേ.

പരസ്യത്തിൽ നിന്ന് പിൻമാറിയത്
വിവാഹം കഴിഞ്ഞതോടെ രൺവീറിന്റെ താര മൂല്യം കുത്തനെ കൂടിയിരിക്കുകയാണ്. ഇതിനെ തുടർന്ന് താരം പ്രതിഫല തുക കുത്തനെ ഉയർത്തിയെന്നുമാണ് റിപ്പോർട്ട്. പ്രതിഫലത്തിലുണ്ടായ വ്യത്യാസത്തിനെ തുടർന്നാണ് താരം ഡ്യൂറെക്സിന്റെ പരസ്യത്തിൽ നിന്ന് പിൻമാറിയത്രേ. കാലാവധി അവസാനിക്കുന്നതിനു മുൻപാണ് രൺവീർ പരസ്യത്തിൽ നിന്ന് സൗഹൃദപരമായി പിൻമാറിയെന്ന് ഫോർബ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹത്തിന് ആശംസകൾ
ദീപിക -രൺവീർ വിവാഹത്തിൽ ആശംസ അറിയിച്ച് ഡ്യൂറെക്സ് രംഗത്തെത്തിയിരുന്നു. ട്വീറ്റിലൂടെയായിരുന്നു താരത്തിന് ആശംസകൾ നേർന്നത്. നിങ്ങളെ ഞങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഇത് വലിയ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു ട്വീറ്റ്. പരസ്യത്തെ വിമർശിച്ച് രൺദീപ് ആരാധകർ രംത്തെത്തിയിരുന്നു.

സോളോ ഹിറ്റ്
വിവാഹ ശേഷം രൺവീറിന്റെ സമയം മാറിയിരിക്കുകയാണ്. പുറത്തു വന്ന രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്. വിവാഹ ശേഷം ആദ്യം പുറത്തു വന്ന ചിത്രമായിരുന്നു സാറ ഖാൻ നായികയായി എത്തിയ സിംബ. രൺവീറിന്റെ ആദ്യ സോളോ ഹിറ്റാണ് ചിത്രം. ഇതിനു പിന്നാലെ ആലിയ - രൺവീർ ജോഡികളായി എത്തിയ ഗലി ബോയും ബോക്സോഫീസ് കീഴടക്കിയിരുന്നു. രൺവീർ- ആലിയ കോമ്പോയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായിരുന്നു ഗല്ലിബോയി.

ദീപികയ്ക്കൊപ്പം സിനിമയിൽ ഇല്ല
ബോളിവുഡിലെ ക്യൂട്ട് റൊമറ്റിക്ക് താരജോഡികളാണ് രൺബീറും ദീപികയും. ഇവർ ഒന്നിച്ചഭിനയിച്ച് എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വിവാഹത്തിനു മുൻപ് ദീപികയുടെ ഭൂരിഭാഗം ചിത്രങ്ങളിൽ രൺവീറായിരുന്നു നായകൻ. സഞ്ജയ് ലീല ബൻസാലിയയുടെ ചിത്രമായ പദ്മാവദിൽ നെഗറ്റീവ് വേഷത്തിലായിരുന്നു രൺവീർ എത്തിയത്. ദീപിക-രൺവീർ കോമ്പോ ഇല്ലെങ്കിൽ പോലും ഇവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനു ശേഷം ഏസിയുടെ പരസ്യത്തിൽ ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്.


Click it and Unblock the Notifications