»   » ആരാധകര്‍ക്കിടയില്‍ നിന്ന് ദീപികയെ രക്ഷിച്ച് റണ്‍വീര്‍

ആരാധകര്‍ക്കിടയില്‍ നിന്ന് ദീപികയെ രക്ഷിച്ച് റണ്‍വീര്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബജിറാവോ മസ്താനി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനായി പൂനൈയിലെത്തിയതായിരുന്നു ചിത്രത്തിലെ നായികയും നായകനുമായ ദീപികയും റണ്‍വീറും. ലോഞ്ചിങ് കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ ഒരു വലിയ ജനപ്രവാഹം തന്നെയായിരുന്നു.

താരങ്ങളെ കണ്ടതും ആരാധകര്‍ ഇവര്‍ക്കും ചുറ്റും കൂടി. പിന്നീട് ഒരു ചുവട് പോലും തിരക്കിനിടയിലൂടെ നടക്കാന്‍ കഴിയുന്നില്ല. ചുറ്റിനും ബോര്‍ഡി ഗാര്‍ഡ് ഉണ്ടായിട്ട് അവര്‍ക്ക് പോലും ആ തിരക്കിനിടയില്‍ നിന്ന് താരങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.

ranveer-singh-deepika-padukone

എന്നാല്‍ തിരക്കിനടയിലും റണ്‍വീര്‍ തന്റെ കാമുകിയെ സംരക്ഷിക്കാന്‍ മറന്നില്ല. റണ്‍വീര്‍ തന്റെ രണ്ട് കൈയും ചേര്‍ത്ത് പിടിച്ച് ദീപികയെ രക്ഷിക്കുകയായിരുന്നു.

ദീപിക കൂടാതെ ചിത്രത്തില്‍ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നുണ്ട്. ഡിസംബര്‍ 18നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Ranveer Singh might come across as bratty and rakish, but the Bandra boy proved to be a chivalrous gentleman recently during the launch of the song Gajanana from upcoming film Bajirao Mastani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam