ആശുപത്രിക്കിടക്കയില്‍ നിന്നും രണ്‍വീറിന്റെ ട്വീറ്റ്
ആശുപത്രിക്കിടക്കയില്‍ നിന്നും റിന്റെ ട്വീറ്റുമായി രണ്‍വീര്‍. ബാജിറാവു മസ്താനിയുടെ ചിത്രീകരണത്തിനിടെ കയ്യില്‍ പരിക്കേറ്റ രണ്‍വീര്‍ സിംഗിന് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ദിവസം മുംബൈ ഹിന്ദുജ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
സര്‍ജറിക്കിടെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രണ്‍വീര്‍ ട്വീറ്റ് ചെയ്തത്. ലൈവ് ട്വീറ്റ് വഴി ഓപ്പറേഷന്‍ തീയറ്ററില്‍ എന്താണ് നടക്കുന്നതെന്ന് ആരാധകരോട് പറയാനും രണ്‍വീര്‍ മറന്നില്ല.

മൂന്നാഴ്ചത്തെ സമ്പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ രണ്‍വീറിന് നിര്‍ദേശിച്ചിട്ടുള്ളത്. ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. വിശ്രമശേഷം മെയിലാകും രണ്‍വീര്‍ ഷൂട്ടിംഗ് പുനരാരംഭിക്കുക.
സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനിക്കായി ജയ്പൂരില്‍ ഒരു യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടെ കുതിരപ്പുറത്ത് നിന്ന് വീണാണ് രണ്‍വീറിന് പരിക്കറ്റത്. മറാത്ത പേര്‍ഷ ബാജിറാവുവിന്റെ കഥ പറയുന്ന ചരിത്ര സിനിമയില്‍ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.


Click it and Unblock the Notifications