For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ മുമ്പ് തന്നെ കൊങ്കണി പഠിക്കണമെന്ന് രണ്‍വീര്‍ സിങ്; കാരണം ഇതാണ്

  |

  ബോളിവുഡിലെ ഏറെ തിരക്കുള്ള താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സിനിമാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്.

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും മക്കള്‍ ജനിക്കും മുമ്പ് കൊങ്കണി പഠിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ് താനെന്ന് വെളിപ്പെടുത്തുകയാണ് രണ്‍വീര്‍ സിങ്ങ്.

  കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന ഒരു എന്‍.ആര്‍.ഐ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു രണ്‍വീര്‍ ഇക്കാര്യം പറഞ്ഞത്. കൊങ്കണി സമുദായത്തില്‍ നിന്നുള്ളവര്‍ ആതിഥ്യം വഹിച്ച കണ്‍വെന്‍ഷനിടെയായിരുന്നു രണ്‍വീറിന്റെ രസകരമായ പ്രസ്താവന. ദീപികയോടൊപ്പം വേദിയിലെത്തി സംസാരിക്കുന്ന രണ്‍വീര്‍ സിങ്ങിന്റെ വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

  ' എനിക്ക് ഇപ്പോള്‍ കൊങ്കണി ഭാഷ കേട്ടാല്‍ മനസ്സിലാകും. ഞാന്‍ ഈ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ അമ്മ അവരോട് കൊങ്കണിയിലായിരിക്കും സംസാരിക്കുക. അപ്പോള്‍ എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മനസ്സിലാകാതെ ഇരിക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല.' രണ്‍വീര്‍ പറയുന്നു.

  Also Read: 'ആ നടന്‍ എന്നെ പ്രണയം നടിച്ച് വഞ്ചിച്ചു'; കാമുകന്‍ ഒരു ഫ്ലര്‍ട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി മിനീഷ ലാംബ

  വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സസ്യാഹാരം കഴിക്കാന്‍ വിമുഖതയുണ്ടായിരുന്നു രണ്‍വീര്‍ ഇപ്പോള്‍ കൊങ്കണി വിഭവങ്ങള്‍ ആസ്വദിച്ചു കഴിയ്ക്കാന്‍ തുടങ്ങിയെന്ന് ദീപിക പറഞ്ഞു.

  കൊങ്കണിയും കന്നടയും ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള ദീപികയോടുള്ള ആദരസൂചകമായിട്ടായിരുന്നു ചടങ്ങിലേക്കുള്ള ക്ഷണം. ശങ്കര്‍ മഹാദേവന്റെ സംഗീത കച്ചേരിയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ താരജോടിയെ എന്‍ആര്‍ഐ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന കൊങ്കണി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ദീപികയോടൊപ്പം മാതാപിതാക്കളും സഹോദരിയും യു.എസ്.ട്രിപ്പില്‍ ഒപ്പമുണ്ടായിരുന്നു.

  Also Read: അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്

  ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാന താരമായിരുന്നു ദീപിക പദുക്കോണ്‍. ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ദീപികയ്ക്ക് റെഡ് കാര്‍പ്പറ്റില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ അടുത്തിടെ പുറത്തിറങ്ങിയ ഗെഹ്‌രിയാന്‍ ആയിരുന്നു ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ താരം.

  നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും ദീപിക തന്നെയാണ് നായിക.

  Also Read: എനിക്കെന്റെ അമ്മയെ വേണം! ഐശ്വര്യയുടെ മകനാണ് താനെന്ന് യുവാവ്; രാജ്യം ഞെട്ടിയ വെളിപ്പെടുത്തല്‍!

  Recommended Video

  Blesslee's Sister Reacts: ബ്ലെസ്ലിയെ കാണാൻ പറ്റാതെ പെങ്ങൾ, പിന്നെ ഒരു മിന്നായംപോലെ.. | *BiggBoss

  ജയേഷ് ഭായ് ജോര്‍ദാറിലാണ് രണ്‍വീര്‍ അവസാനമായി അഭിനയിച്ചത്. രോഹിത് ഷെട്ടിയുട സര്‍ക്കസ്, കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കി പ്രം കഹാനി എന്നിവയാണ് രണ്‍വീര്‍ സിങ്ങിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ആലിയ ഭട്ടാണ് ഈ ചിത്രത്തിലെ നായിക.

  Read more about: ranveer singh deepika padukone
  English summary
  Ranveer Singh wants to learn Konkani from his wife Deepika Padukone, Here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X