ഭാര്യയുടെ മുത്തുമാല നടൻ അടിച്ചു മാറ്റിയോ, രൺബീറിന്റെ പേൾ മാല ആഘോഷമാക്കി ട്രോളന്മാർ
പുത്തൻ ഫാഷൻ പരീക്ഷണങ്ങളുമായിട്ടാണ് നടൻ രൺവീർ സിങ്ങ് എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നടന്റെ ലുക്ക് ഫാഷൻ കോളങ്ങളിൽ ഇടം പിടിക്കുന്നതിനോടൊപ്പം ടോളന്മാരുടെ ഇടയിലും ചർച്ചയാകാറുണ്ട്. എന്നാൽ ഇതൊന്നും താരം അത്ര കാര്യമാക്കറില്ല. വീണ്ടും പഴയതു പോലെ തന്നെ വൈറൈറ്റി ഗെറ്റപ്പിൽ നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തും. രൺവീറിനെ വിവാഹം കഴിച്ചതിന് ശേഷം ദീപികയും അൽപം ഫ്രീക്ക് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിത നടൻ രൺവീർ സിങ്ങിന്റെ പുതിയ ചിത്രം ട്രോളന്മാർ ആഘോഷമാക്കുകയാണ്. താരം തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കൂൾ ലുക്കിലാണ് ചിത്രത്തിന് വേണ്ടി പോസ് ചെയ്തിരിക്കുന്നതെങ്കിലും ആരാധകരുടെ നോട്ടം നടന്റെ കഴുത്തിൽ കിടക്കുന്ന വെള്ള നിറത്തിലുള്ള മുത്തുമാലയിലാണ്. രൺവീറിന്റെ മാലയെ ചുറ്റിപ്പറ്റി രസകരമായ കഥകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

വെള്ളമുത്തുമാല കഴുത്തില്‍ അണിഞ്ഞ്, വെളുത്ത ബനിയനും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സെല്‍ഫിയായിരുന്നു രൺവീർ പങ്കുവെച്ചത്. മധുമതി സിനിമയിലെ വരികള്‍ അടിക്കുറിപ്പോട് കൂടിയായിരുന്നു നടന്റെ പോസ്റ്റ്. കടൽ പശ്ചാത്തലത്തിലുളള നടന്റെ പോസ്റ്റനെക്കാൾ പ്രേക്ഷകർക്ക് അറിയേണ്ടത് കഴുത്തിൽ കിടക്കുന്ന മുത്തുമാലയെ കുറിച്ചാണ്.

രൺബീറിന്റെ മുത്തുമാലയെ കുറിച്ച് നിരവധി കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ദീപികയുടെ മാലയാണ് രൺവീർ അണിഞ്ഞിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ദീപിക തന്റെ മാലയെ അന്വേഷിക്കുകയായിരിക്കും എന്നുള്ള രസകരമായ കമന്റുകളുകളും പ്രചരിക്കുന്നുണ്ട്. ആരാധകർ മാത്രമല്ല ബോളിവുഡ് താരങ്ങളുടെ ഇടയിലും രൺവീറിന്റെ ചിത്രം ചർച്ചയായിട്ടുണ്ട്. നടനും സുഹൃത്തുമായ അർജുൻ കപൂറും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ മുത്തല്ല ഡയമണ്ടാണ് എന്നാണ് അർജുൻ കപൂർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും രൺബീറിന്റെ മുത്തുമാല ട്രോളന്മാരുടെ ഇടയിൽ മാത്രമല്ല ഫാഷൻകോളങ്ങളിലും ചർച്ചയായി മാറിയിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച താരദമ്പതികളാണ് നടി ദീപിക പദുകോണും രൺവീർ സിങ്ങും. വിവാദങ്ങൾ മാത്രമായിരുന്നില്ല താരങ്ങളുടെ ഒരുമിച്ചുള്ള ജീവിതവും വാർത്താ പ്രധാന്യം നേടിയിരുന്നു. രൺവീറിനോടൊപ്പമുള്ള മനോഹരമായ ഏഴ് മാസം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു എന്നാണ് ദീപിക പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലോക്ക് ഡൗൺ കാലത്തെ കുറിച്ച് ദീപിക വാചാലയായത്. രൺവീർ ഉള്ളത് കൊണ്ട് താൻ ആ അവസരത്തിൽ അകപ്പെട്ട് പോയില്ലെന്നും നടി അഭിമുഖത്തിൽ പറയുന്നു.
Recommended Video

ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ തങ്ങളുടെ ജോലിയിൽ സജീവമായിരിക്കുകയാണ്. അക്ഷയ് കുമാർ നായകനായ സൂര്യവൻഷി എന്ന ചിത്രത്തിലാണ് രൺവീർ ഇനി അഭിനയിക്കുക. സിനിമ തിരിക്കുകളിലേയ്ക്ക് പോകുമ്പേഴും പ്രേക്ഷകർക്ക് അറിയേണ്ടത് 83 എന്ന ചിത്രത്തെ കുറിച്ചാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 83. രൺബീർ സിങ്ങാണ് ചിത്രത്തിൽ കപിലായി എത്തുന്നത്. ഭാര്യ റോമിയുടെ കഥാപാത്രമാണ് ദീപികയ്ക്ക്.
വിവാഹത്തിന് ശേഷം രൺവീറും ദീപികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സജ്ഞയ് ലീല ബൻസാലിയുടെ പദ്മാവദിലായിരുന്നു ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയത്.


Click it and Unblock the Notifications