ദീപികയ്ക്ക് രണ്‍വീര്‍ വക 2ലക്ഷത്തിന്‍റെ പാര്‍ട്ടി

By Lakshmi

രണ്‍വീര്‍ സിങ്ങിനെയും ദീപിക പദുകോണിനെയും ചേര്‍ത്ത് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പുതിയ ചിത്രമായ രാംലീലയുടെ ഷൂട്ടിങ്ങ് തുടങ്ങിയതില്‍പ്പിന്നെ ഇവരെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമേ ബോളിവുഡില്‍ കേള്‍ക്കാനുള്ളുവെന്നതാണ് അവസ്ഥ. രണ്ടുപേരും പ്രണയത്തിലാണ് എന്നുതന്നെയാണ് എല്ലാവരും കരുതുന്നത്. ഇക്കാര്യത്തില്‍ രണ്ടുപേരും ഇതുവരെയൊന്നും പറഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും പലപ്പോഴും ഒരുമിച്ചാണ് പുറത്തുപോക്കും ആഘോഷങ്ങളുമെല്ലാം.

ഇതാ കഴിഞ്ഞ ദിവസം രാംലീലയുടെ വിജയം ആഘോഷിക്കാനായി രണ്‍വീര്‍ ദീപികയ്ക്ക് വേണ്ടി വമ്പന്‍ ഒരു പാര്‍ട്ടി നടത്തി. വമ്പന്‍ എന്നു പറഞ്ഞാല്‍ രണ്ടു ലക്ഷം രൂപ ചെലവുള്ളൊരു പാര്‍ട്ടിയാണ് പുള്ളി നടത്തിയത്. തെക്കന്‍ മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണത്രേ താരങ്ങളുടെ പാര്‍ട്ടി നടന്നത്.

Ranveer spends Rs 2 lakhs on dinner with Deepika?

രാംലീലയുടെ ബോക്‌സ് ഓഫീസ് വിജയം ആഘോഷിക്കാനായി രവണ്‍വീറും ദീപികയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും നിര്‍മ്മാതാവ് ഷബീന ഖാനും ഒന്നിച്ചാണ് ഹോട്ടലില്‍ എത്തിയത്.

സംഭവത്തെക്കുറിച്ച് പലതരം റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ഇത്തരത്തിലൊരു പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചതെന്നും അടുത്ത ചിത്രത്തിനായി രണ്‍വീര്‍ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പോകുന്നതിന് മുമ്പ് പാര്‍ട്ടി നടത്തുകയായിരുന്നുവേ്രത ബന്‍സാലിയുടെ ലക്ഷ്യം. പാര്‍ട്ടി കഴിഞ്ഞപ്പോള്‍ രണ്‍വീര്‍ ചാടിക്കയറി ബില്‍ അടയ്ക്കുകയായിരുന്നുവെന്നും ദീപികയ്ക്ക് മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് കക്ഷി ഈ ചെയ്ത്ത് ചെയ്തതെന്നുമാണ് ബോളിവുഡില്‍ ചിലര്‍ പറയുന്നത്.

രാംലീലയെന്ന ചിത്രം തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ ആയതിനാലാണ് വലിയൊരു തുക തനിച്ച് നല്‍കാന്‍ താന്‍ തയ്യാറായതെന്നാണ് രണ്‍വീര്‍ പറയുന്നത്.

രണ്ടു ലക്ഷം രൂപചെലവിട്ട് നാലുപേര്‍ എന്താണ് കഴിച്ചത് എന്ന ചോദ്യം പലരുടെ ഉള്ളിലും ബാക്കിയായിരിക്കും. ഫൈവ് കോഴ്‌സ് മീലും പലതരം പാനീയങ്ങളുമാണ് വിരുന്നിന് വിളമ്പിയത് എന്നാണ് കേള്‍ക്കുന്നത്.,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X