രണ്‍വീര്‍ സിങ്ങിന്‌റെ 83 റിലീസ് തിയ്യേറ്ററില്‍ തന്നെ! തുറന്നുപറഞ്ഞ് സംവിധായകന്‍
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന എറ്റവും പുതിയ ചിത്രമാണ് 83. രണ്‍വീര്‍ സിങ് കപില്‍ ദേവായി എത്തുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണാണ് ഈ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തില്‍ രണ്‍വീറിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. അണിയറയില്‍ ഒരുങ്ങവേ കബീര്‍ സിങ്ങിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകളെല്ലാം തന്നെ നേരത്തെ തരംഗമായി മാറിയിരുന്നു.

കപില്‍ ദേവായി രണ്‍വീറും ഭാര്യ റോമി ദേവായി ദീപികയുടെയും മേക്കോവറാണ് ശ്രദ്ധേയമായിരുന്നത്. വിവാഹ ശേഷം രണ്‍വീറും ദീപികയും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് 83. വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ തമിഴ് താരം ജീവയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്മാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. താഹിര്‍ രാജ് ബാസിന്‍, സാഖിബ് സലീം, ഹാര്‍ദി സന്ധു, സാഹില്‍ ഖെത്തര്‍, ചിരാഗ് പാട്ടീല്‍, ആദിനാഥ് കോത്താര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ലോക് ഡൗണ്‍ കാരണം 83യുടെ റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് സിനിമയുടെ പുതിയ റിലീസ് ഡേറ്റ് അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോ എന്ന് അധികപേരും തിരക്കിയിരുന്നു. എപ്രില്‍ 10നായിരുന്നു 83യുടെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ലോക് ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ഇപ്പോഴിതാ 83 ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യില്ലെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന പുതിയ വിവരം. ഈ സിനിമ ബിഗ് സ്‌ക്രീനിനായി നിര്‍മ്മിച്ചതാണ്. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യം മാറുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണ്. എല്ലാം സാധാരണ നിലയിലേക്ക് മടങ്ങി വരട്ടെ. സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ 83യുടെ ഒടിടി റിലീസിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇത് തിയ്യേറ്ററില്‍ തന്നെയാകും ആദ്യം റിലീസ് ചെയ്യുകയെന്നും നിര്‍മ്മാണ കമ്പനിയായ റിലയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications