'എന്റെ വ്യക്തിജീവിതത്തിലേക്ക് നോക്കുന്നത് എന്തിന്?'ഷമിത ഷെട്ടിയുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ച് രാകേഷ് ബാപ്പട്

ബോളിവുഡിലെ പ്രശസ്ത നടി ശില്‍പ ഷെട്ടിയുടെ സഹോദരിയാണ് ഷമിത ഷെട്ടി. നടിയും മോഡലും ടെലിവിഷന്‍ താരവുമായ ഷമിത ഷെട്ടി ബിഗ് ബോസ് സീസണ്‍ 15-ലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ബിഗ് ബോസില്‍ വെച്ചുതന്നെ ഷമിത നടന്‍ രാകേഷ് ബാപ്പടുമായി പ്രണയത്തിലായിരുന്നു. ബിഗ് ബോസിന് പുറത്തെത്തിയിട്ടും ആ പ്രണയം തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പക്ഷ, ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ തുറന്നുപറച്ചിലുകളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഒരുസമയത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികള്‍ വേര്‍പിരിഞ്ഞതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സജീവ വാര്‍ത്തയാണ് ഇരുവരുടെയും വേര്‍പിരിയല്‍.

shamitha

അതേസമയം ഷമിത ഷെട്ടിയുമായി പിരിയുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ രാകേഷ് ബാപ്പട് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സൈബര്‍ ബുള്ളീയിങ്ങ് നേരിടുന്നുണ്ട്. അതിനെല്ലാം മറുപടിയുമായി രാകേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ഒരു ചിത്രവും ഒപ്പം വലിയൊരു കുറിപ്പുമാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

'ആര് ആരെയാണ് ഡേറ്റ് ചെയ്യുന്നത്? ആര് ആരെയാണ് വഞ്ചിക്കുന്നത്? ആര് എന്താണ് ധരിക്കുന്നത്? ആരുടെ കുടുംബമാണ് നല്ലത് അല്ലെങ്കില്‍ മോശം? ആര് ആര്‍ക്കുവേണ്ടിയാണ് നിലപാട് സ്വീകരിക്കുന്നത്? ഞാന്‍ ജീവിക്കുന്ന ലോകത്തോടുള്ള എന്റെ ഉദ്ദേശ്യവും എന്റെ സംഭാവനയും എന്താണ്? എനിക്കും എന്റെ കുടുംബത്തിനും എനിക്ക് സഹായിക്കാന്‍ കഴിയുന്ന ആളുകള്‍ക്കും വേണ്ടിയുള്ള എന്റെ ദീര്‍ഘകാല കാഴ്ചപ്പാട് എന്താണ്?

എന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? എന്റെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? എന്റെ സ്വകാര്യ പണമൊഴുക്ക് എന്താണ്, ഞാന്‍ എങ്ങനെ ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യും? എന്ത് കഴിവുകളാണ് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നത്? എനിക്ക് എങ്ങനെ എന്റെ ഒരു മികച്ച മാതൃകയാകാന്‍ കഴിയും?

നമുക്ക് നമ്മുടെ സംസാരം മാറ്റാന്‍ കഴിയുമോ? അത്ര ബുദ്ധിമുട്ടാണോ? നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഇത് പരീക്ഷിക്കുക, നിങ്ങള്‍ ഇത് ഇഷ്ടപ്പെടും.' എന്ന വളരെ നിഗൂഢമായ ഒരു കുറിപ്പാണ് കഴിഞ്ഞ ദിവസം രാകേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

തന്റെ വ്യക്തിജീവിതത്തില്‍ താല്‍പര്യം കാണിക്കുന്നതിനുപകരം തന്റെ ജീവിതലക്ഷ്യങ്ങളിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ താരം. നമ്മുടെ സംസാരം മാറ്റുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും നമ്മെ സ്‌നേഹിക്കുന്ന ആളുകള്‍ അത് ചെയ്യാന്‍ ഇഷ്ടപ്പെടുമെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ രാകേഷ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. ഇത് ഷിമിതയുടെ അടുത്ത് താമസിക്കാനാണെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അതിനിടെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നത്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X