For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്റെ നെഞ്ചിൽ തല ചായ്ച്ച് കരീന കപൂർ, കൊഞ്ചിച്ച് മുത്തശ്ശൻ, സെയ്ഫ് അലിഖാന്റെ വീട്ടിലെ കാഴ്ചകൾ

  |

  ഏറ്റവും കൂടുതൽ ആരാധകരുളള താരപുത്രനാണ് നടി കരീന കപൂർ ഖാന്റേയും നടൻ സെയ്ഫ് അലിഖാന്റേയും മകൾ തൈമൂർ അലിഖാൻ. കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ തൈമൂർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കുഞ്ഞ് തൈമൂറിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പാപ്പരാസികൾ ആഘോഷമാക്കുകയായിരുന്നു. എന്നാൽ ആദ്യമൊക്ക മാതാപിതാക്കളാ കരീനയും സെയ്ഫും അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് താരങ്ങൾ തന്നെ ഇതിനെ എതിർത്ത് രംഗത്തെത്തുകയായിരുന്നു.

  ക്യാമറ കണ്ണുകൾ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിച്ച് തുടങ്ങിയപ്പോഴാണ് പ്രതികരിച്ച് താരദമ്പതിമാർ എത്തിയത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഇടം പിടിച്ച കുഞ്ഞാണ് തൈമൂർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തൈമൂർ അലിഖാൻന്റെ ക്യൂട്ട് ഫാമിലി ടൈം ചിത്രങ്ങളാണ്. ഡാബുകപൂർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്.

  മകനോടൊപ്പമുള്ള ചിത്രങ്ങൾ കരീന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്തുള്ള സന്തോഷ നിമിഷങ്ങളായിരുന്നു നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇവയെല്ലാം ബോളിവുഡ് കോളങ്ങളിൽ വളരെ ചർച്ചയുമായിരുന്നു. കുഞ്ഞ് തൈമൂർ ഒരു മികച്ച ചിത്രകാരൻ കൂടിയാണ്. മകന്റെ ചിത്രരചനയോടുളള താൽപര്യം കരീന തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. സെയ്ഫിനോടൊപ്പം പെയിന്റ് ചെയ്യുന്ന തൈമൂറിന്റെ ചിത്രം ലേക്ക് ഡൗണിൽ കരീന പങ്കുവെച്ചിരുന്നു.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കരീനയുടെ ചില കുടുംബ ചിത്രങ്ങളാണ് . നടിക്കും പിതാവ് രൺധീർ കപൂറിനോടൊപ്പമുള്ള തൈമൂറിന്റെ രസകരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കരീനയുടേയും സെയ്ഫ് അലിഖാന്റേയും ഫാൻ പേജികളിൽ ഈ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബുകപൂർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെകരീനയുടെ പിതാവ് രൺധീർ കപൂർ സോഷ്യൽ മീഡിയയി ചുവട് വെച്ചിട്ടുണ്ടെന്നും റിപ്പേർട്ടുകൾ പ്രചരിക്കുന്നുണ്ട്.

  തൈമൂറിനെ കൊഞ്ചിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് ബോളിവുഡ് കോളങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മകനോടൊപ്പം അതിസന്തോഷവതിയായി കളിക്കുന്ന കരീനയായിരുന്നു ചിത്രത്തിൽ. ഇത് നടിയുടെ സ്വകാര്യ നിമിഷത്തിലെ ചിത്രമാണെന്നാണ് സൂചന. മേക്കപ്പില്ലാത്ത കരീനയെ ആണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. പേരക്കുട്ടിയ്ക്കൊപ്പം കളിക്കുന് രൺധീർ കപൂറിന്റെ ചിത്രമായിരുന്നു മറ്റൊന്ന്. അപ്പുപ്പന്റെ മടിയിലിരുന്നു ഫോട്ടോക്ക് പോസ് ചെയ്യുന്ന തൈമറിനെയാണ് ഈ ചിത്രത്തിൽ കാണുന്നത്. താരകുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  ദിവസങ്ങൾക്ക് മുൻപ് മകന്റെ ഭാവിയെ കുറിച്ച് കരീന പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞ്. ബോളിവുഡിലെ ലെ സ്വജനപക്ഷപാതം ചൂടുള്ള ചർച്ചയാകുമ്പോഴായിരുന്നു മകന്റെ ഭാവിയെ കുറിച്ച് പറഞ്ഞ് കൊണ്ട് നടി രംഗത്തെത്തിയത്. രാജ്യത്ത് ഏറ്റവുമധികം ഫോട്ടോയിൽ ഇടം പിടിച്ച കുട്ടികളിലൊരാണ് തൈമൂർ. എന്ന് കരുതി അവൻ രാജ്യത്തെ ഏറ്റവും വലിയ താരമാകാൻ പോകുന്നു എന്നല്ല മകൻ സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താൻ. അതിനാൽ തന്നെ മകന്റെ ഭാവി തൈമൂറിന്റെ കൈകളിലാണെന്നും കരീന പറഞ്ഞിരുന്നു. അച്ഛനമ്മരുടെ പ്രശസ്തിയും പേരും ഉപയോഗിച്ച് മാത്രം വിജയം നേടാൻ കഴിയില്ല.റ്റയ്ക്കുള്ള അവന്റെ യാത്ര തുടങ്ങുമ്പോൾ തന്നെ സ്വന്തം വഴി കണ്ടെത്തേണ്ടതുണ്ട്, മാതാപിതാക്കൾ എന്ന നിലയിൽ അവർ അവനെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

  ചിത്രം കാണാം

  രൺധീർ കപൂറിനോടൊപ്പമുള്ള ചിത്രം

  Read more about: kareena kapoor കരീന
  English summary
  Rare And Unseen Stills Of Taimur Ali Khan With Mom Kareena Kapoor Khan Is A Must See
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X