»   » ഐശ്വര്യ റായ് 18 വര്‍ഷം മുന്‍പ് രണ്‍ബീര്‍ കപൂറിനൊപ്പം !!

ഐശ്വര്യ റായ് 18 വര്‍ഷം മുന്‍പ് രണ്‍ബീര്‍ കപൂറിനൊപ്പം !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തില്‍ രണ്‍ബീറും ഐശ്വര്യ റായുമാണ് മുഖ്യ വേഷങ്ങളില്‍. ചിത്രത്തില്‍ ഇരുവരും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളാണ് ട്രെയിലറായി പുറത്തിറങ്ങിയത്. ഇത് ബച്ചന്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ചിത്രത്തിന്റെ പ്രമോഷനു ഐശ്വര്യ റായ് എത്തില്ലെന്നറിയിച്ചതും വാര്‍ത്തയായിരുന്നു. ഐശ്വര്യയും രണ്‍ബീറും ഒരുമിച്ച് സെറ്റിലാദ്യമായിട്ടാണെന്നായിരുന്നു  ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങള്‍ 18 വര്‍ഷം മുന്‍പ് ഒരുമിച്ചെടുത്ത ചിത്രമാണ് എഴുത്തുകാരനും സംവിധായകനുമായ റൂമി ജഫ്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

Read more: ഇവരാണ് മലയാള സിനിമയിലെ ആള്‍റൗണ്ടര്‍മാര്‍!!

ish-28-147

18 വര്‍ഷം മുന്‍പ് താന്‍ യുഎസ്സില്‍ വച്ചെടുന്ന ചിത്രമാണിതെന്നാണ് ജഫ്രി വ്യക്തമാക്കിയത്. യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലര്‍ മനോഹരമായിരിക്കുന്നുവെന്നും ജഫ്രി പറയുന്നു. തനിക്ക് ഐശ്വര്യ റായിയെ കുട്ടിക്കാലം മുതല്‍ അറിയാമെന്നും അച്ഛന്റെ (ഋഷികപൂര്‍) ചിത്രം ആ അബ് ലോത്ത് ചലേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തങ്ങള്‍ പരിചയത്തിലായതെന്നുമാണ് യെ ദില്‍ ഹെ മുഷ്‌ക്കിലില്‍ ഐശ്വര്യയോടൊപ്പമുള്ള അഭിനയത്തെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രണ്‍ബീര്‍ പറഞ്ഞത്.

ആ അബ് ചലോയില്‍ ഐശ്വര്യ ആയിരുന്നു നായിക. ഐശ്വര്യ റായ്ക്ക് അന്നു കണ്ട അതേ സൗന്ദര്യം ഇപ്പോഴുമുണ്ടെന്നും അവരുടെ നേട്ടങ്ങള്‍ വളരെ വലുതാണെന്നും രണ്‍ബീര്‍ പറയുന്നു.

ഐശ്വര്യയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Aishwarya Rai and Ranbir Kapoor are working together in Ae Dil Hai Mushkil and people are loving their sizzling chemistry in the film. But not many people know that Ranbir and Aishwarya met for the first time on the sets of Aa Ab Laut Chalen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam